കോണ്‍ഗ്രസ് വോട്ട് ചെയ്തു; ബിജെപി അക്കൗണ്ട് തുറന്നു
BY Sumeera SMR8 Nov 2015 3:35 AM GMT
Sumeera SMR8 Nov 2015 3:35 AM GMT
മഞ്ചേരി: മഞ്ചേരി നഗരസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ട് മറിച്ചു നല്‍കിയതോടെ ബിജെപി അക്കൗണ്ട് തുറന്നു. 7ാം വാര്‍ഡായ മേലാക്കത്താണ് ബിജെപി മണ്ഡലം പ്രസിഡന്റ് പി ജി ഉപേന്ദ്രന് 24 വോട്ടിനു വിജയിച്ചത്. ബിജെപി 390 വോട്ട് നേടിയപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേഷ് എന്ന അപ്പു മേലാക്കം 188 വോട്ടു നേടി മുന്നാം സ്ഥാനത്തേക്കു തള്ളപ്പെട്ടു. കഴിഞ്ഞ തവണ കോണ്‍ഗ്രസ്സിലെ അഡ്വ. ബീന ജോസഫ് 348 വോട്ട് നേടി വിജയിച്ചിരുന്നു. രണ്ടാം സ്ഥാനം നേടിയ ഇടതു സ്ഥാനാര്‍ഥിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 60 വോട്ട് കൂടുതല്‍ ലഭിച്ചിട്ടുണ്ട്. ഈ വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വോട്ടു മറിച്ചു നല്‍കുമെന്ന് നേരത്തെ സൂചനയുണ്ടായിരുന്നതിനാല്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വിജയസാധ്യത കല്പ്പിച്ചിരുന്നു. ബിജെപി സ്ഥാനാര്‍ഥി വിജയിച്ചതില്‍ കൂട്ടുകക്ഷിയായ മുസ്ലിംലീഗില്‍ അസ്വസ്ഥയുളവാക്കിയിട്ടുണ്ട്. 1223 വോട്ടര്‍മാരുള്ള വാര്‍ഡില്‍ 944 വോട്ടുകള്‍ പോള്‍ ചെയ്തിട്ടുണ്ട്. നഗരസഭയുടെ ചരിത്രത്തിലാദ്യമാണ് ബിജെപിക്ക് കൗണ്‍സിലറെ ലഭിക്കുന്നത്.
Next Story
RELATED STORIES
പാകിസ്താനു വേണ്ടി ചാരപ്പണി; ഡിആര്‍ഡിഒയിലെ പ്രവീണ്‍ മിശ്ര അറസ്റ്റില്‍
10 May 2024 3:57 PM GMTഇടക്കാല ജാമ്യം; 50 ദിവസത്തിനു ശേഷം കെജ് രിവാള്‍ ജയിലില്‍ നിന്ന്...
10 May 2024 2:08 PM GMTകെജ് രിവാളിന്റെ ജാമ്യം: തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന്...
10 May 2024 1:54 PM GMT'ഇപ്പോഴും ഊമക്കത്തുകൾ വരുന്നുണ്ട്, കേസിൽ രണ്ട് പേരെ സംശയം';...
10 May 2024 11:28 AM GMTമോദിക്ക് പരാജയ ഭീതി, അദാനിയോടും അംബാനിയോടും രക്ഷിക്കാൻ ആവശ്യപ്പെടുന്നു ...
10 May 2024 11:22 AM GMTകള്ളപ്പണം വെളുപ്പിക്കൽ കേസ്; ഹേമന്ത് സോറന്റെ ഹരജി നിഷ്ഫലമെന്ന് ...
10 May 2024 11:11 AM GMT