കൊളീജിയത്തിനു മുന്നോട്ട് പോവാം: സുപ്രിംകോടതി

ന്യൂഡല്‍ഹി: ഉന്നത ന്യായാധിപ തസ്തികകളിലേക്കുള്ള നിയമനവുമായി കൊളീജിയത്തിനു മുന്നോട്ടു പോവാമെന്ന് സുപ്രിംകോടതി. കൊളീജിയം വ്യവസ്ഥയുടെ നടപടികളില്‍ യാതൊരുതരം ഇടപെടലുകളും നടത്തുകയില്ലെന്നും സുപ്രിംകോടതി വ്യക്തമാക്കി. കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്ന നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഒമ്പതു ദിവസത്തേക്കുകൂടി നീട്ടിയതായും കോടതി പറഞ്ഞു.

കൊളീജിയത്തിന്റെ നടപടിക്രമങ്ങള്‍ താമസിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. കൊളീജിയത്തെപ്പറ്റി എന്തെങ്കിലും പറയാനും ഉദ്ദേശമില്ല- ജസ്റ്റിസ് ജെ എസ് ഖേഹറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു. നവംബര്‍ 13ന് വൈകീട്ട് അഞ്ചുമണിവരെ കൊളീജിയത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി ശുപാര്‍ശകളും നിര്‍ദേശങ്ങളും സമര്‍പ്പിക്കുന്നതിനു പൊതുജനങ്ങള്‍ക്ക് അറിയിപ്പു നല്‍കാന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗിയോട് കോടതി നിര്‍ദേശിച്ചു.
നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ രാജ്യത്തുടനീളമുള്ള ബാര്‍ അസോസിയേഷനുകളുടെ യോഗം വിളിച്ചുചേര്‍ക്കണമെന്നും ഇന്ത്യന്‍ ബാര്‍ കൗണ്‍സിലിന്റെ നിര്‍ദേശം നിയമമന്ത്രാലയത്തിനു ലഭിച്ചിട്ടുണ്ട്. ഈ മാസം 13 വരെ ലഭിക്കുന്ന നിര്‍ദേശങ്ങള്‍ 18, 19 തിയ്യതികളില്‍ വിശകലനം ചെയ്ത് അന്തിമ തീരുമാനമെടുക്കുമെന്നും കോടതി വ്യക്തമാക്കി.
Next Story

RELATED STORIES

Share it