kannur local

കൈത്തോക്കും തിരകളുമായി മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഇരിട്ടി: കൈത്തോക്കും തിരകളുമായി മധ്യവയസ്‌കനെ ഇരിട്ടി എസ്‌ഐ കെ സുധീറും സംഘവും പിടികൂടി. ആലുവ അയ്യന്‍കുഴ വടക്കെ അറയനക്കാട്ട് വി വി ചെല്ലപ്പനാ(67)ണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പോലിസ് കാക്കയങ്ങാട്ടെ വാടകവീട്ടില്‍ നടത്തിയ പരിശോധനയിലാണ് അത്യാധുനിക രീതിയിലുള്ള കൈത്തോക്കും ഏഴുതിരകളും കണ്ടെത്തിയത്.
താന്‍ കൊല്ലപ്പണിക്കാരനാണെന്നും കുടകില്‍നിന്ന് അറ്റകുറ്റപ്പണിക്ക് കൊണ്ടുവന്നതാണെന്നുമാണ് ചെല്ലപ്പന്റെ വാദം. പോലിസ് നിജസ്ഥിതി കണ്ടെത്തുന്നതിനായി അന്വേഷണം നടത്തിവരുന്നു. പ്രതിയെ മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കി.
Next Story

RELATED STORIES

Share it