Kollam Local

കേരള ഹൗസ്: നിയമ ലംഘനം കാണിച്ചെന്ന് മുഖ്യമന്ത്രി

ചാത്തന്നൂര്‍: ഡല്‍ഹിയിലെ കേരള ഹൗസില്‍ നിയമം പാലിക്കുകയല്ല നിയമ ലംഘിക്കുകയാണ് ചെയ്തതെന്നും ഇതിനെതിരേ നടപടി ഉണ്ടായില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. ആദിച്ചനല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദിച്ചനല്ലൂര്‍ ജങ്ഷനില്‍ സംഘടിപ്പിച്ച യുഡിഎഫ് സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ജനങ്ങളെ തമ്മിലടിപ്പിക്കാനും ഭീകരത സൃഷ്ടിക്കാനും ബിജെപി ശ്രമിയ്ക്കുകയാണെന്നും കേരളം ഒരിക്കലും ബിജെപിയുടെ വര്‍ഗ്ഗീയ അജണ്ടയ്ക്ക് കൂട്ടുനില്‍ക്കില്ല. ഈ തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും പ്രയോജനമുണ്ടാക്കാന്‍ പറ്റുമോ എന്നു ബിജപി ശ്രമിക്കുന്നു. പലതവണ ഈ ശ്രമം നടത്തിയെങ്കിലും കേരള ജനത അതെല്ലാം തള്ളിക്കളഞ്ഞു. ബിജെപിയുടെ സ്വാധീനം കേരളത്തില്‍ ഒരു വിധത്തിലും സ്ഥാപിച്ചെടുക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. കേരളത്തിന്റെ മനസ് മതേതരത്വത്തോടൊപ്പമാണ്. യുപിഎ സര്‍ക്കാര്‍ ഭരിച്ചിരുന്നപ്പോള്‍ വളരെ സ്വസ്ഥമായ സാഹചര്യമായിരുന്നു. ഇന്നലെവരെ ഒന്നിച്ച് കഴിഞ്ഞവരെ ഇന്ന് ഭിന്നിപ്പിക്കുവാനും വിദ്വേഷവും അമര്‍ഷവും ജനങ്ങളുടെ ഇടയില്‍ ഉണ്ടാക്കുവാനും ബോധപൂര്‍വമുളള ശ്രമം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ചാത്തന്നൂര്‍ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ചാത്തന്നൂര്‍ മുരളി അധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ശൂരനാട് രാജശേഖരന്‍, വാക്കനാട് രാധാകൃഷ്ണന്‍, കെ സി രാജന്‍, ബിന്ദുകൃഷ്ണ, സുന്ദരേശന്‍പിള്ള, മേരിദാസന്‍, പരവൂര്‍ രമണന്‍, സജിസാമുവല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it