കേരളത്തിലെ ക്രമസമാധാനനില ഭദ്രമെന്ന് ആഭ്യന്തരമന്ത്രി
BY Sumeera SMR6 May 2016 3:25 AM GMT
Sumeera SMR6 May 2016 3:25 AM GMT
തിരുവനന്തപുരം: കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് പറയുന്ന ബിജെപി തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എന്തുനടക്കുന്നുവെന്ന് ആത്മപരിശോധന നടത്തണമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജെപിയുടെ ആരോപണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടു മാത്രമുള്ളതാണ്.
ദേശീയ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ നടത്തിയ സര്‍വേയില്‍ മികച്ച ക്രമസമാധാനനിലയുള്ള സംസ്ഥാനങ്ങളില്‍ കേരളം ഒന്നാമതാണെന്ന് കണ്ടെത്തിയിരുന്നുവെന്നത് ആരും വിസ്മരിക്കരുതെന്ന് ചെന്നിത്തല വാര്‍ത്താക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ബിജെപി ഭരിക്കുന്ന രാജസ്ഥാന്, ഗുജറാത്ത്, മധ്യപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് ദലിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരേ ഏറ്റവുമധികം അതിക്രമങ്ങള്‍ നടക്കുന്നത്. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ കണക്കുകളില്‍നിന്നു തന്നെ ഇത് വ്യക്തമാണ്. മുന്‍കാലങ്ങളെ അപേക്ഷിച്ച് ബിജെപി സര്‍ക്കാരിന്റെ കാലത്ത് രാജ്യത്തെ സാമുദായിക സംഘര്‍ഷങ്ങള്‍ 17 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT