കെസിബിസി മദ്യവിരുദ്ധ സമിതി നില്‍പുസമരം നടത്തി

കൊച്ചി: പൂട്ടിയ മദ്യശാലകള്‍ തുറക്കരുതെന്നും സര്‍ക്കാര്‍ മദ്യക്കച്ചവടം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം-അങ്കമാലി അതിരൂപതയുടെ നേതൃത്വത്തില്‍ മെഴുകുതിരി കത്തിച്ച് നില്‍പുസമരം നടത്തി. സംസ്ഥാന സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ഉദ്ഘാടനം ചെയ്തു. പ്രഖ്യാപിത മദ്യനയത്തില്‍ നിന്നു പിന്നോട്ടു പോവുന്നതു കേരളത്തിന് ആപത്താണെന്നും മദ്യ ഉപഭോഗം ഏറ്റവും കൂടുതലായ കേരളത്തില്‍ മദ്യവില്‍പന നിയന്ത്രണ-നിരോധന നയങ്ങളാണ് അഭികാമ്യമെന്നും അഡ്വ. ചാര്‍ളി പോള്‍ പറഞ്ഞു.
യോഗത്തില്‍ അതിരൂപതാ പ്രസിഡന്റ് കെ എ പൗലോസ് അധ്യക്ഷത വഹിച്ചു.

Next Story

RELATED STORIES

Share it