kannur local

കെഎന്‍എം മദ്‌റസ സര്‍ഗമേള; കടവത്തൂരിന് ഒന്നാംസ്ഥാനം

കണ്ണൂര്‍: കെഎന്‍എം ജില്ലാ മദ്‌റസ സര്‍ഗമേളയില്‍ കടവത്തൂര്‍ മണ്ഡലത്തിന് ഒന്നാംസ്ഥാനം. കണ്ണൂര്‍ മണ്ഡലത്തിനാണു രണ്ടാംസ്ഥാനം. കണ്ണൂര്‍ ഇസ്‌ലാഹി കോംപ്ലക്‌സില്‍ സംസ്ഥാന സെക്രട്ടറി ഡോ. സുല്‍ഫിക്കര്‍ അലി മേള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ. എ എ ബഷീര്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രട്ടറി ഇസ്ഹാഖ് അലി കല്ലിക്കണ്ടി, ഇസ്മാഈല്‍ ഫാറൂഖി, മുജാഹിദ് കൂത്തുപറമ്പ്, െഎഎസ്എം ജില്ലാ പ്രസിഡന്റ് മഹമൂദ് വാരം, എംഎസ്എം ജില്ലാ പ്രസിഡന്റ് അഫ്‌സല്‍ കയ്യങ്കോട്, സെക്രട്ടറി അജ്മല്‍ മുണ്ടേരി, മൂസ കീഴിപ്പള്ളി, അബ്ദുറഷീദ് ടമ്മിട്ടോണ്‍, അലി ശ്രീകണ്ഠാപുരം, മുഹമ്മദലി കട്ടിപ്പാറ, അബ്ദുര്‍റഹ്മാന്‍ ഉളിയില്‍, അബ്ദുല്‍ ഖാദര്‍ കോട്ടയം സംസാരിച്ചു.
സിദ്ദീഖ് വളപട്ടണം, അബ്ദുല്‍ ഖാദര്‍ പൂനൂര്‍, സിദ്ദീഖ് ഗാന്ധി നഗര്‍, ഹനീഫ് പാനൂര്‍, അബ്ദുന്നാസിര്‍ ചേലേമ്പ്ര, ശംസുദ്ധീന്‍ അരീക്കോട്, ജാഫര്‍ അരീക്കോട്, മുഹമ്മദ് സാലി ചാലാട് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it