കെഎടി അംഗങ്ങളുടെ നിയമനം: മിനിറ്റ്സ് ഹാജരാക്കണമെന്ന്
BY Sumeera SMR5 Nov 2015 4:12 AM GMT
Sumeera SMR5 Nov 2015 4:12 AM GMT
കൊച്ചി: കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബൂണല്‍ അംഗങ്ങളായി രണ്ട് അഭിഭാഷകരെ ശുപാര്‍ശ ചെയ്തതുമായി ബന്ധപ്പെട്ട മിനിറ്റ്സ് രേഖകള്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി. അഭിഭാഷകരായ ബെന്നി ഗര്‍വാസീസ്, വി രാജേന്ദ്രന് എന്നിവരുടെ പേരുകള്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സമിതി നിയമനത്തിനായി ശുപാര്‍ശ ചെയ്തതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജ. പി വി ആശ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്. നിയമനത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ എന്തെന്നു വിശദീകരിച്ച് സത്യവാങ്മൂലം നല്‍കാനുള്ള കോടതി ഉത്തരവ് സര്‍ക്കാര്‍ പാലിച്ചിരുന്നില്ല. സര്ക്കാ ര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയാണ് മിനിറ്റ്സ് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടത്. ട്രൈബ്യൂണല്‍ അംഗമായി നിയമിക്കാന്‍ രണ്ടു പേരെ ശുപാര്‍ശ ചെയ്തിട്ടും നിയമനം വൈകുന്നതു ചൂണ്ടിക്കാട്ടി അഡ്വ. എം ആര് ധനില്‍ നല്കിയ ഹരജിയാണ് കോടതി പരിഗണിച്ചത്.
Next Story
RELATED STORIES
മണിപ്പൂര്‍; അമേരിക്കയുടെ റിപോര്‍ട്ട് ഇന്ത്യ തള്ളി
26 April 2024 10:34 AM GMTആലത്തൂരിലെ പാര്‍ട്ടി അനുഭാവികളുടെ വോട്ടുകള്‍ ബിജെപി തൃശൂര്‍...
26 April 2024 10:33 AM GMTസംസ്ഥാനത്ത് പോളിങ് കുതിക്കുന്നു; 52.25 ശതമാനം പിന്നിട്ടു
26 April 2024 10:30 AM GMTകള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMT