കെഎംവൈഎഫ് സംസ്ഥാന സമ്മേളനവും റാലിയും 30ന്
BY Sumeera SMR25 Jan 2016 1:59 AM GMT
Sumeera SMR25 Jan 2016 1:59 AM GMT
തിരുവനന്തപുരം: ഫാഷിസത്തെ ചെറുക്കുക, ഇന്ത്യയെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി കേരള മുസ്ലിം യുവജന ഫെഡറേഷന് (കെഎംവൈഎഫ്) സംസ്ഥാന സമ്മേളനവും ബഹുജന റാലിയും സംഘടിപ്പിക്കും. ഈമാസം 29, 30 തിയ്യതികളില്‍ ആലുവയിലാണ് സമ്മേളനം നടക്കുകയെന്ന് കെഎംവൈഎഫ് ജനറല്‍ സെക്രട്ടറി കടയ്ക്കല്‍ ജുനൈദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക 26ന് വര്‍ക്കല മന്നാനിയാ കാംപസില്‍ നടക്കുന്ന ചടങ്ങില്‍ ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് കെ പി അബൂബക്കര്‍ ഹസ്റത്ത് കെഎംവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ എഫ് മുഹമ്മദ് അസ്ലം മൗലവിക്കു കൈമാറും. 29ന് ഉദ്ഘാടന സമ്മേളനവും വിളംബരജാഥയും നടക്കും. പ്രതിനിധി സമ്മേളനം, ഫാഷിസ്റ്റ് വിരുദ്ധ സെമിനാര്‍, ബഹുജന റാലി, പൊതുസമ്മേളനം എന്നിവ 30ന് ആലുവ മുനിസിപ്പല്‍ ടൗണ്‍ഹാളിലും മൈതാനത്തുമായി നടക്കും.
വിവിധ സമ്മേളനങ്ങളിലായി മന്ത്രി വി കെ ഇബ്രാഹീം കുഞ്ഞ്, എംപിമാരായ മനീഷ് തിവാരി, ഇന്നസെന്റ്, ഇ ടി മുഹമ്മദ് ബഷീര്‍, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമാ ഭാരവാഹികളായ വി എം മൂസ മൗലവി, ചേലക്കുളം അബുല്‍ ബുഷ്റാ മുഹമ്മദ് മൗലവി, കടയ്ക്കല്‍ അദ്രുല് അസീസ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സാംസ്കാരിക സാമൂഹിക നേതാക്കളായ എം പി വീരേന്ദ്രകുമാര്‍, അന്‍വര്‍ സാദത്ത് എംഎല്‍എ, പി രാജീവ്, കെഇഎന്‍ കുഞ്ഞഹമ്മദ്, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, എം ലിജു, കാസിം ഇരിക്കൂര്‍, സണ്ണി എം കപിക്കാട്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, അഡ്വ. കെ പി മുഹമ്മദ്, എ കെ ഉമ്മര്‍ മൗലവി, പാങ്ങോട് ഖമറുദ്ദീന് മൗലവി, ഹസന് ബസരി, മൗലവി, പുലിപ്പാറ അബ്ദുല്‍ ഹഖിം മൗലവി പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ അല്‍ അമീന് റഹുമാനി, വൈ സഫീര്‍ഖാന്‍ മന്നാനി പങ്കെടുത്തു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT