Flash News

കൂത്തുപറമ്പ് ബിജെപി അക്രമം; നാലു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

കൂത്തുപറമ്പ് ബിജെപി അക്രമം; നാലു സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
X
knife-blood

തലശ്ശേരി: കൂത്തുപറമ്പ് മാനന്തേരിയില്‍ തിരഞ്ഞെടുപ്പ് പോസ്റ്റര്‍ പതിക്കുന്നതിനിടെ സിപിഎമ്മുകാര്‍ക്ക് നേരെ ബിജെപി അക്രമം. അക്രമത്തില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഗുരുതരമായി വെട്ടേറ്റ സുരേഷ് ബാബുവിനെ മംഗലാപുരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ പുരുഷു, രമേശന്‍, വിജേഷ് എന്നിവരെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം സ്ഥാനാര്‍ത്ഥി ഇ പി ജയരാജന്റെ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വെട്ടില്‍ കലാശിച്ചത്.
Next Story

RELATED STORIES

Share it