കുവൈത്തില്‍ കാണാതായ യുവാവിനെക്കുറിച്ച് വിവരമില്ല
BY Sumeera SMR25 Jan 2016 4:32 AM GMT
Sumeera SMR25 Jan 2016 4:32 AM GMT
പൊന്നാനി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് കാണാതായ പുതുപൊന്നാനി സ്വദേശി മരക്കാരകത്ത് സുല്‍ഫിക്കറിനെ(33)ക്കുറിച്ച് ഇനിയും വിവരം ലഭിച്ചില്ല.
ഒരാഴ്ചയിലേറെയായി ഇയാളെ കാണാതായിട്ട്. കഴിഞ്ഞ ഒമ്പതിനാണ് വീട്ടുജോലിക്ക് ഇയാള്‍ കുവൈറ്റില്‍ പോയത്. ഒരാഴ്ച ജോലിക്ക് ശേഷം മാനസിക തകരാറ് പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സ്പോണ്‍സണ്‍ ഇയാളെ നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു.
തുടര്‍ന്ന് ബന്ധു അബ്ദുല്‍ ഖാദര്‍ ഇയാളെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിച്ചു. ഇവിടെ നിന്ന് എമിഗ്രേഷന്‍ പരിശോധനക്കിടെ ഫോട്ടോയില്‍ അവ്യക്തത വന്നതിനെ തുടര്‍ന്ന് നാട്ടിലേക്ക് കയറ്റി അയക്കാതെ എമിഗ്രേഷന്‍ അധികൃതര്‍ ഇയാളെ തിരിച്ചയക്കുകയായിരുന്നു.
പിന്നിട് സുല്ഫിക്കറിനെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. വിവിധ അശുപത്രികളിലും മറ്റിടങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായിട്ടില്ല. വിവരങ്ങള്‍ വീട്ടില്‍ അറിഞ്ഞതോടെ വീട്ടുകാര്‍ ആകെ വിഷമത്തിലാണ്.
ഭാര്യയും രണ്ട് കുട്ടികളും ഇയാള്‍ക്കുണ്ട്. മരക്കടവില്‍ സൈക്കിള്‍ വര്‍ക്ക് ഷാപ്പ് നടത്തിവരുന്നതിനിടെയാണ് വിസ ഏജന്റ് ഇസ്മായില്‍ ഇയാളെ കുവൈത്തിലേക്ക് ജോലിക്ക് കൊണ്ടുപോയത്.

Next Story
RELATED STORIES
കൊല്‍ക്കത്തയില്‍ മോഹന്‍ ബഗാന് വീണു; ഐഎസ്എല്‍ കിരീടം മുംബൈ...
4 May 2024 4:46 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMTആറളം ഫാമിലെ വീടിന്റെ അടുക്കള ഭാഗം കാട്ടാന തകര്‍ത്തു
4 May 2024 10:37 AM GMT