കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
BY Sumeera SMR11 May 2016 4:19 AM GMT
Sumeera SMR11 May 2016 4:19 AM GMT
എടക്കര: മധ്യവയസ്കനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മരുത ടൗണില്‍ വൈദ്യശാല നടത്തുന്ന കരങ്ങാട്ട് മാധവന് വൈദ്യരെയാണ് (57) മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാത്രി 12ഓടെ വീട്ടില്‍ നിന്നിറങ്ങിയ മാധവന് വൈദ്യര് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും തിരച്ചില്‍ നടത്തുകയും വഴിക്കടവ് പോലിസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്നുള്ള തിരച്ചിലിലാണ് സമീപത്തെ കുളത്തില്‍ മൃതദേഹം കണ്ടെത്തിയത്. നിലമ്പൂരില്‍ നിന്നും എത്തിയ അഗ്നിശമന സേന അധികൃതരാണ് മൃതദേഹം പുറത്തെടുത്തത്. വഴിക്കടവ് എസ്ഐ കെ ബി ഹരികൃഷ്ണന് ഇന്‍ക്വസ്റ്റ് തയാറാക്കി. നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം സംസ്കരിച്ചു. പുഷ്പലതയാണ് ഭാര്യ. മക്കള്‍: മിനി, സുബിഷ, അനുഷ. മരുമക്കള്‍: സുഭാഷ്, ദിലീപ്, മനോജ്.
Next Story
RELATED STORIES
വോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMTഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ മലയാളി കുടുംബത്തിന് കാലിഫോർണയിൽ...
26 April 2024 11:32 AM GMTകോഴിക്കോട്ട് കക്കാടംപൊയിലിൽ വോട്ടു ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ...
26 April 2024 11:14 AM GMTപ്രധാനമന്ത്രി ഭയന്നിരിക്കുന്നു; കുറച്ച് ദിവസം കഴിഞ്ഞാല്‍ മോദി...
26 April 2024 11:06 AM GMTപത്തനംതിട്ടയില്‍ ചിഹ്നം മാറിയെന്ന് പരാതി; വിവിപാറ്റില്‍ കാണിച്ചത് താമര
26 April 2024 10:56 AM GMTറായ്ബറേലിയിൽ പ്രിയങ്കയ്ക്കെതിരെ മത്സരിക്കാനുള്ള ബിജെപി നിർദേശം തള്ളി...
26 April 2024 10:46 AM GMT