Flash News

കുട്ടിക്കൊലപാതകങ്ങള്‍ക്ക് പകരം വയ്ക്കാനാകുമോ ഈ പ്രായശ്ചിത്വം

കുട്ടിക്കൊലപാതകങ്ങള്‍ക്ക് പകരം വയ്ക്കാനാകുമോ ഈ പ്രായശ്ചിത്വം
X
ഷിനില മാത്തോട്ടത്തില്‍

china-one-child-policy

കിഴക്കന്‍ ചൈനയില്‍ സാങ് കുടുംബത്തില്‍ ഒറ്റക്കുട്ടി നിയമം ലംഘിക്കപ്പെട്ട് ജനിച്ചതാണ് സാങ് റുന്‍ഡോങ് എന്ന ബാലന്‍. അതീവഹസ്യമാക്കി വച്ചിട്ടും റുന്‍ഡോങിന്റെ ജനനം വൈകാതെ തന്നെ അധികൃതര്‍ കണ്ടുപിടിക്കുകയുണ്ടായി. കുഞ്ഞിന് ജ•ം നല്‍കിയ ശേഷം നിയമം ലംഘിച്ചതിന് ബന്ധുക്കളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങി ഈ കുടുംബത്തിന് 10,000 ഡോളര്‍ സര്‍ക്കാരില്‍ പിഴയടയ്‌ക്കേണ്ടതായി വന്നു.

നിയമലംഘനത്തിനുള്ള പകരം വീട്ടലായി കുഞ്ഞിന്റെ തിരിച്ചറിയല്‍ രേഖകള്‍ അധികൃതര്‍ തടഞ്ഞുവച്ചു. അതോടെ റുന്‍ഡോങിന് സ്‌കൂളില്‍ പോവാനോ ആരോഗ്യസംരക്ഷണം ലഭിക്കാനോ യാത്ര ചെയ്യാനോ ലൈബ്രറി ഉപയോഗിക്കാനോ പോലും അവസരമില്ലാതായി. റുന്‍ഡോങിന്റെ മാതാവിനെ നിര്‍ബന്ധിച്ച് വന്ധ്യംകരിക്കുകയും ചെയ്തു. കിഴക്കന്‍ ചൈനയിലെ ഷാഡോങ് പ്രവിശ്യയില്‍ സ്ഥിതി ചെയ്യുന്ന ബെയ്‌ഗോളി ഗ്രാമത്തില്‍ അംഗീകാരമില്ലാതെ ജനിച്ച കുഞ്ഞുങ്ങള്‍ക്കായി സന്നദ്ധസംഘടനകള്‍ നടത്തുന്ന നഴ്‌സറിയില്‍ ഭവിഷ്യത്തുകളൊന്നുമറിയാതെ കളിച്ചുവളരുകയാണ് മൂന്നുവയസ്സുകാരനായ റുന്‍ഡോങ്.
ചൈനയില്‍ അനധികൃമായി താമസിക്കുന്ന 130 ലക്ഷത്തോളം പേര്‍ക്ക് സര്‍ക്കാര്‍ രാജ്യത്ത് താമസാനുമതി നല്‍കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കുകയുണ്ടായി.

ഇതൊരു മൂന്നുവയസ്സുകാരന്റെ മാത്രം കഥയല്ല. ഇത്തരത്തില്‍ നിരവധി കുട്ടികളാണ് ഒറ്റക്കുട്ടി നയം മൂലം സ്വന്തം രാജ്യത്ത് അനധികൃതനായി ജീവിക്കേണ്ടി വന്നത്. അംഗീകരിക്കാനാണ് ചൈനയുടെ പുതിയ നീക്കം. ഒറ്റക്കുട്ടി നയം പിന്‍വലിച്ചതും ജനങ്ങളില്‍ പ്രതീക്ഷയുണര്‍ത്തുന്നു.
ഈ നടപടി പതിറ്റാണ്ടുകളായി രാജ്യത്ത് തുടര്‍ന്നുപോന്നിരുന്ന നിര്‍ബന്ധിത ജനസംഖ്യാ നിയന്ത്രണത്തിന് ഒരു പ്രായശ്ചിത്വം എന്ന നിലയില്‍ കൂടി കണക്കാക്കേണ്ടതുണ്ട്. കണക്കിലില്ലാതെ രാജ്യത്ത് ഇത്രയധികം ആളുകളെ സൃഷ്ടിച്ചത് ഈ ജനസംഖ്യാ നിയന്ത്രണം തന്നെയാണ്. യുവാക്കളുടെ ജനസംഖ്യ രാജ്യത്ത് ക്രമാതീതമായി കുറഞ്ഞുവന്നു എന്നതുപോലെത്തന്നെ നിര്‍ബന്ധിത നിയന്ത്രണത്തിലൂടെ കുറേ അനാഥരും സൃഷ്ടിക്കപ്പെടുകയായിരുന്നു.china-3


ജനസംഖ്യയില്‍ ലോകത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്ന രാജ്യമായ ചൈനയില്‍ 1979ലാണ് വര്‍ധിച്ചുവരുന്ന ജനസംഖ്യ കുറയ്ക്കുന്നതിന്റെ ഭാഗമായി ഡെങ് ഷിയാഓപിംഗിന്റെ നേതൃത്വത്തില്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒറ്റക്കുട്ടിനയം നടപ്പിലാക്കിയത്. ദമ്പതികള്‍ക്ക് ഒരു കുട്ടി എന്ന നിലയില്‍ മാത്രമേ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നുള്ളൂ. രണ്ടാമത്തെ കുഞ്ഞിനുള്ള ആരോഗ്യസംരക്ഷണമോ വിദ്യാഭ്യാസമോ മറ്റ് അടിസ്ഥാന ആവശ്യങ്ങളോ നിറവേറ്റിക്കൊടുക്കാന്‍ സര്‍ക്കാര്‍ സന്നദ്ധമായിരുന്നില്ല.
ഈ അവസരത്തില്‍ രണ്ടാമത്തെ കുഞ്ഞിനെ ആഗ്രഹിക്കുന്ന ദമ്പതികള്‍ രഹസ്യമായി കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കാനും അവരെ രഹസ്യമായി വളര്‍ത്തിപ്പോരുകയുമുണ്ടായി.


ഇങ്ങനെ രഹസ്യമായി ജനിക്കുന്ന കുഞ്ഞുങ്ങളാണ് രാജ്യത്തെ അനധികൃത താമസക്കാരില്‍ മുഖ്യ പങ്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്നേവരെ അനധികൃതമായി താമസിക്കുന്നു എന്നതിനു പകരം ഇവരെ രാജ്യം അംഗീകരിക്കുന്നതോടു കൂടി നല്ലൊരു ശതമാനം പൗര•ാര്‍ക്കും വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ നേടി മറ്റുള്ളവരെപ്പോലെത്തന്നെ രാജ്യത്ത് ജീവിക്കാന്‍ സാധിക്കും.





നിര്‍ബന്ധിതമായ നിയന്ത്രണങ്ങളുടെ ഭാഗമായി 35 ലക്ഷത്തോളം കുരുന്നുജീവനുകള്‍ ചൈനയില്‍ ഇല്ലാതാക്കപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചൈനയുടെ ഈ നയത്തെ അപ്രായോഗികമെന്ന് ചൂണ്ടിക്കാട്ടി മനുഷ്യാവകാശ സംഘടനകളും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. 1950കള്‍ മുതല്‍ തന്നെ ഒറ്റക്കുട്ടിനയം നടപ്പിലാക്കാനുള്ള നീക്കങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിരുന്നു.











china-1

ഭരണത്തിലിരുന്നവര്‍ക്ക് പോലും നയം വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നില്ലെന്നതാണ് വസ്തുത. ഒറ്റക്കുട്ടിനയം നടപ്പിലാക്കിയശേഷം 1984ല്‍ ഗ്രാമപ്രദേശങ്ങളില്‍ രണ്ടു കുട്ടികളാവാമെന്ന് മാറ്റം വരുത്തിയെങ്കിലും 2001 ആയപ്പോഴേക്കും പൂര്‍വസ്ഥിതിയിലേക്ക് തന്നെ നിയമം കൊണ്ടുവരികയായിരുന്നു.



നയം തെറ്റിക്കുന്നവര്‍ നിരന്തരം വേട്ടയാടപ്പെട്ടു. ദമ്പതികളുടെ വരുമാനം വെട്ടിക്കുറയ്ക്കുന്ന അവസ്ഥയുണ്ടായി. വിവാഹപ്രായത്തില്‍ വരെ മാറ്റമുണ്ടാക്കി. പുരുഷന്‍മാര്‍ക്ക് 28ഉം സ്ത്രീകള്‍ക്ക് 24ഉം എന്ന തോതിലേകകാണ് വിവാഹപ്രായം കൊണ്ടുവന്നത്. ഗ്രാമങ്ങളില്‍ ഇത് സ്ത്രീകള്‍ക്ക് 23ഉം പുരുഷന്‍മാര്‍ക്ക് 25ഉം എന്ന തോതിലാണ്.
ഗര്‍ഭച്ഛിദ്രത്തിനും സ്‌കാനിങിനും യാതൊരു വിധ നിയന്ത്രണങ്ങളും ഇല്ലാതിരുന്നതിനാല്‍ പെണ്‍ഭ്രുണഹത്യ വര്‍ധിച്ചു. സ്ത്രീപുരുഷ അനുപാതത്തില്‍ വലിയ ആഘാതമുണ്ടാക്കി. സ്ത്രീകളുടെ എണ്ണം അനിയന്ത്രിതമായി കുറഞ്ഞതിനാല്‍ ദശലക്ഷക്കണക്കിന് പുരുഷന്‍മാര്‍ക്ക് വിവാഹം കഴിക്കാന്‍ സ്ത്രീകളെ കിട്ടാതായി. അതിലുപരി, കഴിഞ്ഞ വര്‍ഷം മാത്രം ചൈനയില്‍ തൊഴില്‍ ശേഷിയുള്ള യുവാക്കളുടെ എണ്ണത്തില്‍ 3.71 ദശലക്ഷത്തോളം കുറവു വന്നു. രാജ്യത്തെ മൂന്നിലൊരു ഭാഗം പൗര•ാരും 60 വയസ്സില്‍ കൂടുതല്‍ ഉള്ളവരാണത്രേ.

സര്‍ക്കാരിന്റെ അനുമതി നേടാതെ ഗര്‍ഭിണിയായതിന്റെ പേരില്‍ ഗര്‍ഭച്ഛിദ്രം നടത്തേണ്ടിവരുന്നവരും നിയമം ലംഘിച്ചതിന് വന്‍തുക പിഴ ചുമത്തപ്പെട്ടവരുമായ നിരവധി സ്ത്രീകളെ ചൈനയിലുടനീളം കാണാം.


1980കളില്‍ ഗ്രാമങ്ങളില്‍ നിന്നും സ്ത്രീകളെ കൂട്ടത്തോടെ പിടിച്ചുകൊണ്ടുപോയി വന്ധ്യംകരിക്കുന്നത് സ്ഥിരസംഭവമായിരുന്നു. നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രത്തിന്റെ ഭവിഷ്യത്തുകളെക്കുറിച്ച് പരസ്യമായി ശബ്ദമുയര്‍ത്തിയ ആക്ടീവിസ്റ്റും അഭിഭാഷകനുമായ ചെന്‍ ഗുയാന്‍ചെങിന് അധികൃതര്‍ നല്‍കിയത് നാലു വര്‍ഷം തടവുശിക്ഷയാണ്.china-babies-afp-640x480

നിലവിലെ നിയമപ്രകാരമുള്ള ഒറ്റക്കുട്ടിനയത്തിന് മാറ്റം വരുത്തി ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ വരെ ആകാമെന്ന പദ്ധതിയ്ക്ക് ഇപ്പോള്‍ ചൈന തയ്യാറെടുക്കുകയാണ്. കഴിഞ്ഞ ഒക്ടോബറോടെയാണ് ഇതു സംബന്ധിച്ച് സര്‍ക്കാന്‍ പ്രഖ്യാപനമുണ്ടായത്. അടുത്ത വര്‍ഷത്തോടെയാകും നിയമം പ്രാബല്യത്തില്‍ വരിക. ഇങ്ങനെയൊരു തീരുമാനത്തിലേക്ക് സര്‍ക്കാരിനെ കൊണ്ടെത്തിച്ചത് മറ്റൊന്നുമല്ല.

രാജ്യത്ത് വൃദ്ധരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുകയും യുവാക്കളുടെ എണ്ണം കുറയുകയും ചെയ്തത് തന്നെയാണ്. ഒരു രാജ്യത്തിന്റെ വികസനത്തിന്റെ കേന്ദ്രമായ യുവാക്കളുടെ എണ്ണം ക്രമാതീതമായി കുറയുന്ന അവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നതായിരുന്നു സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണമില്ലാത്ത ഈ നയം. വൈകിയെങ്കിലും തെറ്റു തിരുത്താനും പ്രായോഗിക നടപടികളിലേക്ക് നീങ്ങാനും സര്‍ക്കാരിന് സാധിച്ചത് ശുഭപ്രതീക്ഷ നല്‍കുന്നതാണ്.

Next Story

RELATED STORIES

Share it