കുട്ടികളുടെ കേസ്: രാസപരിശോധനാ റിപോര്‍ട്ട് 2 മാസത്തിനകം നല്‍കണം

തിരുവനന്തപുരം: കുട്ടികളുമായി ബന്ധപ്പെട്ട ക്രൈം കേസുകളില്‍ സാംപിള്‍ ലഭിച്ച് രണ്ടുമാസത്തിനുള്ളില്‍ രാസപരിശോധനാ റിപോര്‍ട്ട് തയ്യാറാക്കി നല്‍കാന്‍ നടപടി സ്വീകരിക്കണമെന്ന് ഗവണ്‍മെന്റ് ചീഫ് കെമിക്കല്‍ എക്‌സാമിനര്‍ സംസ്ഥാനത്തെ കെമിക്കല്‍ എക്‌സാമിനേഴ്‌സ് ലബോറട്ടറികള്‍ക്കു നിര്‍ദേശം നല്‍കി.
ഇത്തരം കേസുകളില്‍ രാസപരിശോധനാ റിപോര്‍ട്ട് തയ്യാറാക്കുന്നതിനു സമയപരിധി നിശ്ചയിച്ചിരുന്നില്ല. ഇതുമൂലം കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം നേരിട്ടിരുന്നു. ഇത്തരം കേസുകളില്‍ റിപോര്‍ട്ട് നല്‍കുന്നതിനു സമയപരിധി നിശ്ചയിക്കണമെന്നു സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണു നടപടി.
Next Story

RELATED STORIES

Share it