കാസര്‍കോട്ട് നാലിടങ്ങളില്‍ വാഹനാപകടം: നാലു പേര് മരിച്ചു
BY Sumeera SMR2 Jan 2016 4:21 AM GMT
Sumeera SMR2 Jan 2016 4:21 AM GMT
കാസര്‍കോട്: നാലിടങ്ങളിലുണ്ടായ വ്യത്യസ്ത വാഹനാപകടങ്ങളില്‍ നാലുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ഇന്നലെ പുലര്‍ച്ചെ കാസര്‍കോട് കറന്തക്കാട് ദേശീയപാതയില്‍ ലോറികള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഉപ്പളയിലെ ജ്വല്ലറി ജീവനക്കാരനായ മലപ്പുറം എടപ്പാള്‍ വെല്ലൂര്‍ ഹൗസിലെ പ്രഭാകരനും(60) ദേലമ്പാടി വാല്‍ത്താജെയില്‍ കാറിടിച്ച് ബൈക്ക് യാത്രികനായ മുഹമ്മദ് സിയാദും (21) ഹൊസങ്കടി പൊസോട്ട് എന്‍ജിനീയറിങ് വിദ്യാര്‍ഥി ഹരിപ്രസാദും(21) ഉപ്പള സ്കൂളിന് സമീപം റോഡ് മുറിച്ചുകടക്കുമ്പോള്‍ മിനിലോറിയിടിച്ച് ആന്ധ്ര സ്വദേശിയായ ഷേഖ് അല്ലാഖാനുമാണ് (31) മരിച്ചത്.
പ്രഭാകരനും മകന് സുജേഷും മംഗളൂരുവില്‍ നിന്ന് കണ്ണൂരിലേക്ക് ബിവറേജസ് കോര്‍പറേഷന്റെ ബിയറുമായി പോവുന്നതിനിടയില്‍ കറന്തക്കാട്ട് ഇറങ്ങി. ഈ സമയം പിന്നാലെവന്ന മണല്‍ലോറി ഇവരെ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ പ്രഭാകരന് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മകന് സുജേഷിനും പരിക്കേറ്റു. ശോഭനയാണു പ്രഭാകരന്റെ ഭാര്യ. മറ്റു മക്കള്‍: ലത, സിന്ധു, ശ്രീജ, ജിഷ. മരുമക്കള്‍: സുജിത, പ്രസാദ്, വിജയന്, ദിലീപ്, കണ്ണന്.
ദേലമ്പാടി വാല്‍ത്താജെയില്‍ കാറിടിച്ചാണ് ബൈക്കില്‍ യാത്രചെയ്യുകയായിരുന്ന വാല്‍ത്താജെയിലെ മുഹമ്മദ് സിയാദ് മരിച്ചത്. ആറുവര്‍ഷമായി കണ്ണൂരില്‍ ഹോട്ടല്‍ ജീവനക്കാരനായ മുഹമ്മദ് സിയാദ് പുതുതായി നിര്‍മിക്കുന്ന വീടിന്റെ പണികളെക്കുറിച്ചന്വേഷിക്കാന് രാവിലെ എത്തിയതായിരുന്നു. ഇതിനു ശേഷം മുള്ളേരിയയിലേക്ക് ബൈക്കില്‍ പോവുന്നതിനിടയില്‍ എതിരെവന്ന കാര്‍ ഇടിച്ചാണ് അപകടം. പിതാവ്: സുലൈമാന്‍. മാതാവ്: നഫീസ. സഹോദരന്: സക്കറിയ.
കര്‍ണാടക മൂഡുബിദ്രയിലെ കോളജില്‍ എന്‍ജിനീയറിങിന് പഠിക്കുന്ന ഹരിപ്രസാദും സുഹൃത്തും ബൈക്കില്‍ നാട്ടിലേക്കു പോവുന്നതിനിടെ ഹൊസങ്കടി പൊസോട്ടിലാണ് അപകടം. ഇരുവരും സഞ്ചരിച്ച ബൈക്കില്‍ എതിരേ വന്ന ലോറിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടന്‍ മംഗളൂരുവിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഹരിപ്രസാദിന്റെ ജീവന് രക്ഷിക്കാനായില്ല. വടകര കാവുംപറമ്പിലെ കൃഷ്ണന്-ഹേമാവതി ദമ്പതികളുടെ മകനാണ്.
സഹോദരി: കൃഷ്ണപ്രിയ. ഉപ്പള സ്കൂളിന് സമീപത്ത് റോഡ് മുറിച്ചുകടക്കുന്നതിനിടെ മിനിലോറിയിടിച്ചാണ് ആന്ധ്രപ്രദേശ് വമ്പള്ളി കസബ സ്വദേശിയായ ഷേഖ് അല്ലാഖാന്‍ മരിച്ചത്. വര്‍ഷങ്ങളായി ഉപ്പളയിലെ ക്വാര്‍ട്ടേഴ്സിലാണു താമസം. ഭാര്യ: സറീന ബീഗം. മക്കള്‍: മുഹമ്മദ്, സാബ്രിന്, അബ്ദുല്‍മജീദ്.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT