കാളികാവിലെ ബസ്സപകടം മലയോര മേഖലയെ നടുക്കി
BY Sumeera SMR27 May 2016 2:58 AM GMT
Sumeera SMR27 May 2016 2:58 AM GMT
കാളികാവ്: മലയോര പ്രദേശമായ കാളികാവില്‍ ബസ് ബൈക്കുകളെ ഇടിച്ച് വീഴ്ത്തി രണ്ടു പേരുടെ ജീവനെടുത്ത സംഭവം മലയോര ഗ്രാമത്തെ നടുക്കി. നിലമ്പൂര്‍- പെരിന്തല്‍മണ്ണ റൂട്ടിലോടുന്ന സ്വകാര്യ ബസാണ് കാളികാവില്‍ അപകടം വരുത്തിവച്ചത്.
ചുങ്കത്തറ സ്വദേശി ബിനു തോമസും വാണിയംബലം മാടശ്ശേരി സ്വദേശി നിഷാദ് ബാബുവുമാണ് മരിച്ചത്. ബസ് സ്റ്റാന്‍ഡില്‍നിന്നും ആളെ ഇറക്കി മെയിന്‍ റോഡിലേക്കിറങ്ങുന്നതിനിടെ ബസിന്റെ ബ്രേക്ക് പോയതായാണ് അപകട കാരണമായി പറയുന്നത്. അപകടം അറിഞ്ഞ ഉടനെ ആളുകള്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം നടത്തി. ചുങ്കത്തറ സ്വദേശിയായ ബിനു സംഭവ സ്ഥലത്ത് മരിച്ചിരുന്നു. മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ നോക്കിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്.
വാഹനത്തിന്റെ അടിയില്‍ കുടുങ്ങിയ നിഷാദിനെ പുറത്തെടുത്ത് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടും പോകും വഴിയാണ് മരണം സംഭവിച്ചത്. ബസ് ഡ്രൈവര്‍ ശിവദാസനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ കാളികാവ് പോലിസ് കേസെടുത്തു. ബസ് കാളികാവ് പോലിസ് കസ്റ്റഡിയിലെടുത്തു. കാളികാവ് എസ്ഐ കെ എ സാബു മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടത്തി.

Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT