kozhikode local

കാലിക്കറ്റ് ഇന്റര്‍സോണ്‍ കലോല്‍സവം; നാളെ മുതല്‍ സ്റ്റേജ് മല്‍സരങ്ങള്‍

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല കാംപസില്‍ ഇന്നലെ തുടങ്ങിയ ഇന്റര്‍സോണ്‍ കലോല്‍സവത്തില്‍ എട്ട് സ്‌റ്റേജിതര മല്‍സരങ്ങള്‍ പൂര്‍ത്തിയായി. വൈകീട്ട് സ്റ്റുഡന്‍സ് ട്രാപ്പില്‍ ഫോക്‌ലോര്‍ പഠനവിഭാഗം മേധാവി ഡോ. സോമന്‍ കടലൂര്‍ ചിത്രം വരച്ച് മല്‍സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഡോ. സി ഡി സെബാസ്റ്റിയന്‍, സ്റ്റുഡന്‍സ് ഡീന്‍ വല്‍സരാജ്, പി വി സി പ്രഫ. കെ മോഹന്‍, യൂനിയന്‍ സെക്രട്ടറി കെ എം ഫവാസ്, ചെയര്‍മാന്‍ വി എം ആസിഫ്, വി വി മുഹമ്മദ്, ഷമീര്‍ പാഴൂര്‍, പി എം നിയാസ് സംസാരിച്ചു.
മലയാളം, ഉറുദു, സംസ്‌കൃതം, അറബിക്, ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളില്‍ കവിതാരചനയും ചെറുകഥാരചനയും പൂര്‍ത്തിയായി. ജലഛായം, എണ്ണഛായം, തല്‍സമയ ഫോട്ടോഗ്രാഫി, കൊളാഷ്, ക്വിസ്, പെന്‍സില്‍ ഡ്രോയിങ് എന്നീ ഇനങ്ങളിലെ മല്‍സരങ്ങളും നടന്നു. ഇന്ന് മലയാളം, ഹിന്ദി, ഉറുദു, തമിഴ്, ഇംഗ്ലീഷ്, അറബി, സംസ്‌കൃതം പ്രബന്ധ രചനയും പ്രസംഗവും നടക്കും. കൂടാതെ എംബ്രോയിഡറി, പൂക്കളം, ക്ലേ മോഡലിങ്, പോസ്റ്റര്‍ മേക്കിംഗ്, രംഗോലി, കാര്‍ട്ടൂണ്‍, കാവ്യകേളി, അക്ഷരശ്ലോകം, ഡിബേറ്റ് എന്നിവയും നടക്കും. നാളെ നാല് വേദികളിലായി സ്റ്റേജിനങ്ങള്‍ക്ക് തുടക്കമാകും. കലോല്‍സവം മെയ് ഒന്ന് വരെ തുടരും.
Next Story

RELATED STORIES

Share it