kozhikode local

കാലികളെ കൊണ്ടുപോയ വാഹനത്തിന് നേരെ ആര്‍എസ്എസ് ആക്രമണം

കോഴിക്കോട്: പേരാമ്പ്രയില്‍ കന്നുകാലികളെ കൊണ്ടുപോവുകയായിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി ഡ്രൈവറെയും സഹായിയെയും ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. പേരാമ്പ്ര കല്ലോട് ഇന്നലെ രാത്രി ഒമ്പതോടെയാണ് സംഭവം. ബാലുശ്ശേരി ഭാഗത്തു നിന്നു കുറ്റിയാടിയിലേക്ക് കന്നുകാലികളുമായി പോവുകയായിരുന്ന പിക്കപ്പ് വാന്‍ കല്ലോട് വച്ച് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി തടയുകയായിരുന്നു. തുടര്‍ന്ന് ഡ്രൈവറെയും കൂടെയുണ്ടായിരുന്ന ഖാദര്‍ എന്നയാളെയും പുറത്തേക്ക് വലിച്ചിട്ട് മര്‍ദ്ദിച്ചു. അയ്യത്തഞ്ചാല്‍ റെജി, ബബീഷ്, വിനു എന്നിവരുടെ നേതൃത്വത്തില്‍ ആറോളം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടതെന്നു പോലിസ് വൃത്തങ്ങള്‍ പറഞ്ഞു.
വാഹനത്തിലുണ്ടായിരുന്ന അഞ്ച് കന്നുകാലികളുടെ ഇടയിലേക്ക് ഖാദറിനെ വലിച്ചിട്ട് വര്‍ഗീയച്ചുവയുള്ള രീതിയില്‍ സംസാരിക്കുകയും മര്‍ദ്ദിക്കുകയും ചെയ്തു. സംഭവമറിഞ്ഞ പേരാമ്പ്ര എസ്‌ഐ ജീവന്‍ജോര്‍ജ് സ്ഥലത്തെത്തി. ആര്‍എസ്എസ് പ്രവര്‍ത്തകനായ വിനുവിനെയും വാഹനവും ഡ്രൈവറെയും കസ്റ്റഡിയിലെടുത്തു. ബിജെപിയുടെ വാര്‍ഡ് മെമ്പറായ ബിജുകൃഷ്ന്‍ സ്റ്റേഷനിലെത്തി വിനുവിനെ മോചിപ്പിച്ചു. ആരും പരാതി നല്‍കാത്തതിനാല്‍ പോലിസ് കേസെടുത്തിട്ടില്ല.
Next Story

RELATED STORIES

Share it