Flash News

കാറിടിച്ച് ഡോക്ടര്‍ മരിച്ച സംഭവം; സ്മൃതി ഇറാനിക്കെതിരേ രാഷ്ട്രപതിക്ക് കത്ത്

കാറിടിച്ച് ഡോക്ടര്‍ മരിച്ച സംഭവം; സ്മൃതി ഇറാനിക്കെതിരേ രാഷ്ട്രപതിക്ക് കത്ത്
X
smriti-irani

[related]

ന്യൂഡല്‍ഹി: മാര്‍ച്ച് അഞ്ചിന് കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വാഹനവ്യൂഹത്തിലെ കാറിടിച്ച് മരിച്ച ഡോക്ടറുടെ മകന്‍ രാഷ്ട്രപതിക്ക് കത്തയച്ചു. മന്ത്രിയും പോലിസും ആ സമയം കാണിച്ച നടപടികള്‍ ചൂണ്ടികാണിച്ചാണ് കത്തയച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ച ഡോക്ടര്‍ രമേശ് നാഗറിന്റെ മകന്‍ അഭിഷേകാണ് പോലിസിന്റെ നിഷ്‌ക്രിയത്വം ചൂണ്ടികാണിച്ച് കത്തയച്ചിരിക്കുന്നത്. എഫ്.ഐ.ആര്‍ തയ്യാറാക്കുമ്പോള്‍ പോലിസ് വാഹനത്തിന്റെ നമ്പര്‍ മാറ്റി പറയാന്‍ ആവശ്യപ്പെട്ടതായി കത്തില്‍ പറയുന്നു. സ്മൃതി ഇറാനിയുടെ വാഹനവ്യൂഹത്തിലെ കാറാണ് ഇടിച്ചത്. എന്നാല്‍ മറ്റൊരു കാറിന്റെ നമ്പര്‍ പറയാനാണ് പോലിസ് ആവശ്യപ്പെട്ടത്. പോലിസ് ഇതിന് നിര്‍ബന്ധിച്ചുവെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും കത്തില്‍ മകന്‍ ആവശ്യപ്പെട്ടു.  അപകടത്തിന് ശേഷം മന്ത്രി തങ്ങളെ തിരിഞ്ഞു നോക്കിയിരുന്നില്ലെന്നും പിതാവിനെ രക്ഷപ്പെടുത്താമായിരുന്നുവെന്നും ഡോക്ടറുടെ മകള്‍ സാന്‍ഡിയ സംഭവം നടന്ന ദിവസം പറഞ്ഞിരുന്നു. യമുനാ അതിവേഗ പാതയില്‍ വച്ചായിരുന്നു അപകടം.
Next Story

RELATED STORIES

Share it