malappuram local

കാരുണ്യപ്പെരുമയില്‍ ഷിനുവിന്റെ മാരത്തണ്‍

കോട്ടക്കല്‍: നിര്‍ധന രോഗികള്‍ക്ക് ചികില്‍സസഹായം കണ്ടെത്തുന്നതിനു കേരളത്തിലുടനീളം മാരത്തോണ്‍ ഓട്ടം നടത്തുന്ന എസ്എസ് ഷിനുവിന്റെ പത്താമത് മാരത്തണ്‍ ജില്ലാതല ഉദ്ഘാടനം കോട്ടക്കലില്‍ എംപി അബ്ദുസ്സമദ് സമദാനി എംഎല്‍എ ഫഌഗ് ഓഫ് ചെയ്തു.ഷിനു യുവസമൂഹത്തത്തിന് മാതൃകയാണെന്നും നന്മക്ക് വേണ്ടിയുള്ള ഈ ഓട്ടം സമൂഹം ഏറ്റെടുക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.വേദനിക്കുന്ന ആയിരങ്ങള്‍ക്ക് ആശ്വാസമേകാന്‍ പണം കണ്ടെത്താനായി 2008ല്‍ ആരംഭിച്ചതാണ് തിരുവന്തപുരം പരുത്തിപ്പാറ സ്വദേശി എസ് എസ് ഷിനു തന്റെ ഓട്ടം.
ഇതിനിടയില്‍ 157 രോഗികള്‍ക്കാണ് ഇദ്ദേഹത്തിന്റെ ഓട്ടം മുഖേനെ സമാഹരിച്ച പണം ലഭിച്ചു. ഹൃദ്രോഗം, വൃക്ക രോഗം, അര്‍ബുദം, അടിയന്തര ശസ്ത്രക്രിയ തുടങ്ങിയ ദുരിതങ്ങള്‍ അനുഭവിക്കുന്ന ഒട്ടേറെ പേര്‍ക്ക് ഷിനു ആശ്വാസമേകി.
ഓട്ടത്തിനിടയിലെ ബക്കറ്റ് കലക്ഷനാണ് രോഗികള്‍ക്ക് വേണ്ടി മാറ്റിവെക്കുന്നത്. ജീവന്‍രക്ഷാ മാരത്തോണ്‍ ഫൗണ്ടേഷന്റെയും മലയാള കലാരാന്‍മാരുടെ ദേശീയ സംഘടന നന്മയുടെയും ആഭിമുഖ്യത്തിലാണ് മാരത്തണ്‍. കഴിഞ്ഞ ഡിസംമ്പര്‍ 28ന് കല്‍പ്പറ്റയില്‍  മന്ത്രി പി കെ ജയലക്ഷ്മിയാണ് ഓട്ടം ഉദ്ഘാടനം ചെയ്ത്.
ഓരോ വര്‍ഷവും സംസ്ഥാനത്തുടനീളം ഇദ്ദേഹം ഓടും. ഓരോ പ്രദേശത്തേയും പ്രമുഖര്‍ ഓട്ടത്തിന് പിന്തുണയായി എത്താറുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ 42 60000 രൂപയാണ് സംസ്ഥാനത്തെ  വിവിധ രോഗികള്‍ക്കായി നല്‍കിയത്. എല്ലാ ജില്ലകളിലും വിവിധ സന്നദ്ധ സംഘടനകളാണ് യാത്രക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നത്. ഇല്യാസ് ടി കൂണ്ടൂര്‍ അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ യൂസുഫ് എടക്കണ്ടന്‍,സലീം വടക്കന്‍, സൈദു കാരാടന്‍, ഫൈസല്‍ താണിക്കല്‍, കുഞ്ഞാലന്‍ വെന്നിയൂര്‍, ഷരീഫ് ഉള്ളാടശ്ശേരി, ഫാറൂക്ക് ചാക്കീരി പി ടി ബാവ, ഷിജോ ബത്തേരി സംസാരിച്ചു.
Next Story

RELATED STORIES

Share it