Flash News

കാരായി രാജന്‍ രാജിവെച്ചു

കാരായി രാജന്‍ രാജിവെച്ചു
X
കണ്ണൂര്‍: ഫസല്‍  rajanവധക്കേസ് പ്രതികളിലൊരാളായ സി.പി.എം നേതാവ് കാരായി രാജന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവച്ചു. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് കാരായി രാജനും തലശേരി നഗരസഭാ ചെയര്‍മാനുമായ കാരായി ചന്ദ്രശേഖരനും കോടതി വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് രാജി. കണ്ണൂരില്‍ ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗത്തിലാണ് രാജന്റെ രാജി സംബന്ധിച്ച തീരുമാനമുണ്ടായത്. തുടര്‍ന്ന്  കാരായി രാജന്‍ ജില്ലാകമ്മിറ്റിക്ക് രാജിക്കത്ത് കൈമാറുകയായിരുന്നു.കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്ത് തുടരും.
Next Story

RELATED STORIES

Share it