കാരായിമാര്‍ക്ക് ജയം
BY Sumeera SMR8 Nov 2015 3:31 AM GMT
Sumeera SMR8 Nov 2015 3:31 AM GMT
കണ്ണൂര്‍: സിബിഐ കോടതിയുടെ പ്രത്യേകാനുമതി വാങ്ങി മല്‍സരിച്ച ഫസല്‍വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും വിജയം. കാരായി രാജന് ജില്ലാ പഞ്ചായത്തിലേക്കും ചന്ദ്രശേഖരന് തലശ്ശേരി നഗരസഭയില്‍നിന്നുമാണ് വിജയിച്ചത്. ചെള്ളക്കര വാര്‍ഡില്‍നിന്ന് ചന്ദ്രശേഖരന് 379 വോട്ടുകള്‍ നേടിയപ്പോള്‍ തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി യുഡിഎഫിലെ എന്‍ രാജന് 178ഉം ബിജെപിയിലെ സി എച്ച് അനൂപിന് 88ഉം വോട്ടുകള്‍ ലഭിച്ചു. പാട്യം ഡിവിഷനില്‍നിന്ന് ജില്ലാ പഞ്ചായത്തിലേക്കു മല്‍സരിച്ച കാരായി രാജന് 36,350 വോട്ട് നേടി. യുഡിഎഫിലെ കെ സി മുഹമ്മദ് ഫൈസലിന് 14,748 വോട്ട് ലഭിച്ചു. ബിജെപി ഇവിടെ 7651 വോട്ടു നേടി.
ഫസല്‍ വധക്കേസിലെ പ്രതികളായ കാരായിമാരുടെ സ്ഥാനാര്‍ഥിത്വം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കാരായി രാജനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭാ ചെയര്മാന് സ്ഥാനത്തേക്കും ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം പ്രചാരണം നടത്തിയത്.
ഫസല്‍ വധക്കേസിലെ പ്രതികളായ കാരായിമാരുടെ സ്ഥാനാര്‍ഥിത്വം ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു. കാരായി രാജനെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്കും ചന്ദ്രശേഖരനെ തലശ്ശേരി നഗരസഭാ ചെയര്മാന് സ്ഥാനത്തേക്കും ഉയര്‍ത്തിക്കാട്ടിയാണ് സിപിഎം പ്രചാരണം നടത്തിയത്.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT