kannur local

കാരായിമാരുടെ രാജി ആവശ്യപ്പെട്ട്  എസ്ഡിപിഐ പ്രകടനം

തലശ്ശേരി: നഗരസഭാധ്യക്ഷന്‍ കാരായി ചന്ദ്രശേഖരന്‍, ജില്ലാ പഞ്ചായത്ത് പ്രിസിഡന്റ് കാരായി രാജനും തല്‍സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ തലശ്ശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഗരത്തില്‍ പ്രകടനം നടത്തി. ഫസല്‍വധക്കേസില്‍ ഇരുവര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുരുതെന്ന് ഉള്‍പ്പെടെ ഉപാധികളോടെയാണ് കോടതി ജാമ്യം നല്‍കിയിരുന്നത്.
ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയും കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് അനുമതി തേടിയുമാണ് ഇരുവരും ഹൈക്കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍ ഇവര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇരുവരും സ്ഥനങ്ങള്‍ രാജി വെക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയത്.
സംഗമം ജംങ്ഷനില്‍ നിന്നാരംഭിച്ച പ്രകടനം പഴയ ബസ്സ്റ്റാന്റ്, പുതിയ ബസ്സ്റ്റാന്റ്, ലോഗന്‍സ് റോഡ്, മെയിന്‍ റോഡ് വഴി സംഗമം ജംങ്ഷനില്‍ സമാപിച്ചു. എ സി ജലാലുദ്ദീന്‍, മുനീര്‍, എം അഷ്‌റഫ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it