Alappuzha local

കായംകുളത്ത് 61.88 കോടിയുടെ ബജറ്റ്

കായംകുളം: കായംകുളം നഗരസഭയില്‍ 618869879 രൂപാ വരവും 479768180 രൂപ ചെലവും 139101699 രൂപാ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ ആര്‍ ഗിരിജ ബജറ്റ് അവതരിപ്പിച്ചു.
ഗതാഗത മേഖലയില്‍ സുസ്ഥിര റോഡ് വികസന പദ്ദതി നടപ്പാക്കും. നഗരത്തിലെ ഏറ്റവും മോശപ്പെട്ട 10 റോഡുകള്‍ മാതൃകാ റോഡുകളായി പ്രഖ്യാപിച്ച് നവീകരിക്കും. നഗര സൗന്ദര്യവല്‍കരണത്തിന്റെ ഭാഗമായി നഗരലക്ഷ്മി പദ്ദതിയിലൂടെ കെഎസ്ആര്‍ടിസി, ഒഎന്‍കെ, മുക്കട, പാര്‍ക്ക് ജങ്ഷന്‍ എന്നിവിടങ്ങളില്‍ റൗണ്ട് പോര്‍ട്ട് സ്ഥാപിച്ച് ഉദ്യാനങ്ങല്‍ നിര്‍മിക്കും.
റെയില്‍വേ, കമലാലയം, കെപിഎസി എന്നീ ജങ്ഷനുകളില്‍ കെല്‍ട്രോണുമായി സഹകരിച്ച് സിഗ്നല്‍ ലൈറ്റുകള്‍ സ്ഥാപിക്കും. ഉര്‍ജ്ജമേഖലയില്‍ നഗരജോതി പദ്ദതിയിലൂടെ നഗരത്തില്‍ പഴയ തെരുവുവിളക്കുള്‍ മാറ്റി എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിക്കും.
കുടിവെള്ളം രൂക്ഷമായ പ്രദേശങ്ങളില്‍ 10 ചെറുകിട കുടിവെള്ള പദ്ദതിക്ക് രൂപം നല്‍കും. 250 പുതിയ ടാപ്പുകള്‍ സ്ഥാപിക്കും. ആരോഗ്യ പരിരക്ഷക്കായി 108 മാതൃകയില്‍ സാന്ത്വനം ആംബുലന്‍സ് സര്‍വീസുകള്‍ ആരംഭിക്കും. സ്വഛ്ഭാരത് ഫണ്ടും തനതു ഫണ്ടും ചെര്‍ത്ത് 44 വാര്‍ഡുകളിലായി 500 ഭവനങ്ങള്‍ക്ക് ശൗചാലയങ്ങള്‍ നിര്‍മിക്കും. പൊതുനിരത്തുകളുടെ സമീപത്തായി 530 ബയോ ടോയ്‌ലറ്റുകള്‍ സ്ഥാപിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പദ്ദതിപ്രകാരം കുടുംബശ്രീ യൂനിറ്റുകള്‍ക്ക് പേപ്പര്‍, കാന്‍വാസ് ബാഗുകള്‍ നിര്‍മിക്കുന്നതിന് സഹായം നല്‍കും. താലൂക്കാശുപത്രിയില്‍ എംആര്‍ഐ സ്‌കാനിങ്, മൊബൈല്‍ മോര്‍ച്ചറി, ആധുനിക ട്രീറ്റ്‌മെന്റ് പ്ലാന്റ്, ബ്ലെഡ് ബാങ്കിനായി പുതിയ കെട്ടിടം, ആയൂര്‍വേദ ആശുപത്രിക്ക് പുതിയ ബഹുനില കെട്ടിടം, പഞ്ചകര്‍മ തീയേറ്റര്‍, ഹോമിയോ ആശുപത്രിക്ക് മെഡിക്കല്‍ ലാബ്, കുട്ടികള്‍ക്ക് പ്രത്യേക കെട്ടിടം എന്നിവയും ആധുനിക സംവിധാനത്തിലുള്ള ഗ്യാസ് ക്രമിറ്റേറിയവും നിര്‍മിക്കും.
ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും അവ വാങ്ങാന്‍ സഹായം നല്‍കും. കാന്‍സര്‍ രോഗികള്‍ക്ക് ധനസഹായവും വികലാങ്ങര്‍ക്ക് മുച്ചക്ര വാഹനവും നല്‍കും, സിഡിഎസ്സുമായി സഹകരിച്ച് നാല് ന്യായവില ഹോട്ടലുകള്‍ സ്ഥാപിക്കും. ഐടിഐ, സ്റ്റേഡിയം, സെന്‍ട്രല്‍ പ്രൈവറ്റ് ബസ്റ്റാന്റ്, ഹോള്‍സെയില്‍ സസ്യമാര്‍ക്കറ്റ് എന്നിവക്ക് സ്ഥലം എടുപ്പ് നടപടി പൂര്‍ത്തിയാക്കും. ബോട്ടുജെട്ടി റോഡ് വിപുലീകരണം എന്നീ പദ്ദതികള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ബജറ്റ്.
ബജറ്റ് കോപ്പിയുടെ പുറംച്ചട്ടയില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ ഫോട്ടോയ്‌ക്കെതിരേ ബിജെപി അംഗങ്ങളുടെ പ്രതിഷേധം മുഖവിലക്കെടുക്കുന്നില്ലെന്നും ചെയര്‍മാന്‍ എന്‍ ശിവദാസന്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it