palakkad local

കാനയുടെ സ്ലാബുകള്‍ തുറന്നു കിടക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നു

ആലത്തൂര്‍: ദേശീയപാത ഗുരുകുലം ജംഗ്ഷനിലെ ബ്ലോക്ക് ഓഫീസ് ഭാഗത്തെ സര്‍വീസ് റോഡിന്റെ കാനയുടെ സ്ലാബുകള്‍ തുറന്നുകിടക്കുന്നത് കാല്‍നടയാത്രക്കാര്‍ക്ക് അപകടഭീഷണിയായി.
250 മീറ്ററോളം വരുന്ന കാനയുടെ മുകള്‍ഭാഗമാണ് സ്ലാബ് മൂടാതെ എടുത്തുമാറ്റിയ നിലയില്‍ കിടക്കുന്നത്.
സര്‍വീസ് റോഡിന്റെ വശത്തുള്ള നടപ്പാതയായാണ് ആളുകള്‍ കാനയുടെ മുകള്‍ഭാഗം ഉപയോഗിക്കുന്നുണ്ട്.
സ്ലാബില്ലാത്തതിനാല്‍ രാത്രി അശ്രദ്ധമായി നടന്നാല്‍ കാനയില്‍ വീഴുമെന്ന അവസ്ഥയാണുള്ളത്.
കാനയ്ക്ക് ഏകദേശം അഞ്ചടിയോളം താഴ്ചയുമുണ്ട്. അപകട സാധ്യത മനസ്സിലാക്കി തുറന്നു കിടക്കുന്ന കാനയ്ക്ക് എത്രയുംവേഗം സ്ലാബ് വച്ച് മൂടണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
Next Story

RELATED STORIES

Share it