കാംപസ് ഫ്രണ്ട് സിബിഎസ്ഇ ഓഫിസ് ഉപരോധിക്കും

കാംപസ് ഫ്രണ്ട് സിബിഎസ്ഇ  ഓഫിസ് ഉപരോധിക്കും
X
campusfront

കോഴിക്കോട്: അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ ക്രമക്കേട് തടയാനെന്ന പേരില്‍ സിബിഎസ്ഇ ഏര്‍പ്പെടുത്തിയ വസ്ത്ര നിയന്ത്രണം പൗരാവകാശ ലംഘനമാണെന്ന് കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മാന്യമായ രീതിയില്‍ നാണം മറയ്ക്കാനുള്ള അവകാശം പ്രകൃതിദത്തമാണ്.
ഹാഫ്‌സ്‌ലീവ് വസ്ത്രം ധരിച്ച് കോപ്പിയടിച്ചാല്‍ അടിവസ്ത്രത്തില്‍ പരീക്ഷ എഴുതിക്കുമോ എന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കണമെന്നും കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സമരപരിപാടികളുടെ ഭാഗമായി മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ വസ്ത്ര നിയന്ത്രണം പിന്‍വലിക്കുക എന്ന ആവശ്യവുമായി നാളെ തിരുവനന്തപുരം സിബിഎസ്ഇ റീജ്യനല്‍ ഓഫിസ് ഉപരോധിക്കും.
പ്രസിഡന്റ് സി എ റഊഫ് അധ്യക്ഷത വഹിച്ചു. ടി അബ്ദുല്‍ നാസര്‍, എസ് മുഹമ്മദ് റാഷിദ്, ആരിഫ് മുഹമ്മദ്, ഷഫീഖ് കല്ലായി, പി ഫര്‍ഹാന, ഹസ്‌ന ഫെബിന്‍, മുഹമ്മദ് രിഫ, കെ എ റഊഫ് ഷരീഫ്, കെ എം നിഷാദ്, സി പി അജ്മല്‍, സി കെ റാഷിദ്, ഇര്‍ഷാദ് മൊറയൂര്‍ സംബന്ധിച്ചു.

[related]
Next Story

RELATED STORIES

Share it