കവര്‍ച്ച ആസൂത്രണം ചെയ്തത് സപ്തംബര്‍ നാലിന്
BY Sumeera SMR26 Oct 2015 4:26 AM GMT
Sumeera SMR26 Oct 2015 4:26 AM GMT
കാസര്‍കോട്: കുഡ്ലു ബാങ്ക് കവര്‍ച്ച നടന്നത് സപ്തംബര്‍ ഏഴിനെങ്കിലും നാലാം തിയ്യതി തന്നെ ആസൂത്രണശ്രമം നടത്തിയിരുന്നു. ഇതിനായി ബാങ്ക് പരിസരത്ത് എത്തിയെങ്കിലും ബാങ്കില്‍ തിരക്കുള്ളതിനാല്‍ ആ പദ്ധതി ഉപേക്ഷിച്ചു. നഗരത്തില്‍നിന്നു മൂന്നര കിലോമീറ്റര്‍ അകലെ ദേശീയപാതയോരത്ത് സ്ഥിതിചെയ്യുന്ന ബാങ്കില്‍ കവര്‍ച്ച നടത്തിയാല്‍ എളുപ്പത്തില്‍ രക്ഷപ്പെടാമെന്ന ധാരണയിലാണ് ഈ ബാങ്കിനെ കവര്‍ച്ചയ്ക്കായി തിരഞ്ഞെടുത്തത്. കേസിലെ പ്രതികളെല്ലാം ലഹരിമരുന്ന് ഉപയോഗിക്കുന്നവരാണ്. ഇതാണ് പ്രതികളെ തമ്മില്‍ ബന്ധിപ്പിച്ച ഘടകം. കവര്‍ച്ചയ്ക്ക് രണ്ടുമാസം മുമ്പ് പ്രതികളായ മുജീബിനെയും മസൂദിനെയും കാസര്‍കോട്ടെ ഒരു ലോഡ്ജിലെ റെയ്ഡില്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് ഉപയോഗിക്കുന്നതിനാണ് മുറിയെടുത്തതെന്നാണ് അന്നു പ്രതികള്‍ പറഞ്ഞത്.
Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT