Flash News

കഴുത്തില്‍ കത്തിവെച്ചാവശ്യപ്പെട്ടാലും ഭാരതമാതാവിന് ജയ് വിളിക്കില്ലെന്ന് ഉവൈസി

കഴുത്തില്‍ കത്തിവെച്ചാവശ്യപ്പെട്ടാലും ഭാരതമാതാവിന് ജയ് വിളിക്കില്ലെന്ന് ഉവൈസി
X
asaduddin-owaisi-jpgമുംബൈ: കഴുത്തില്‍ കത്തിവെച്ച് ആവശ്യപ്പെട്ടാലും താന്‍ ഭാരത് മാതാ കീ ജയ് എന്നുവിളിക്കില്ലെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി. പുതുതലമുറയെ രാജ്യസ്‌നേഹികളാക്കാന്‍ ഭാരത് മാതാ കീ ജയ്  മുദ്രാവാക്യം വിളിക്കാന്‍ പഠിപ്പിക്കണമെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉവൈസി. ഭരണഘടനയില്‍ ഒരിടത്തും ഇത്തരമൊരു നിര്‍ദേശമില്ലെന്നും ലാത്തൂരില്‍ ഒരു പൊതുറാലിയില്‍ സംസാരിക്കവേ ഉവൈസി ചൂണ്ടിക്കാട്ടി. ഞാന്‍ ആ മുദ്രാവാക്യം വിളിക്കില്ല. താങ്കള്‍ എന്താണ് ചെയ്യാന്‍ പോകുന്നത് മോഹന്‍ സാബ്? -ഉവൈസി ചോദിച്ചു.
[related]ഗുജറാത്തില്‍ വ്യാജ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഇശ്‌റത്ത് ജഹാന്റെ കുടുംബത്തെ താന്‍ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും ഉവൈസി പറഞ്ഞു.

uVAISI
Next Story

RELATED STORIES

Share it