കള്ളപ്പണം : തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് അമിതാഭ് ബച്ചന്
BY sdq Kappan6 April 2016 4:01 AM GMT
X
sdq Kappan6 April 2016 4:01 AM GMT
ന്യൂഡല്‍ഹി: പനാമ രേഖകളിലുള്ള കള്ളപ്പണക്കാരുടെ പട്ടികയില്‍ തന്റെ പേരുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് അമിതാഭ് ബച്ചന്. ഈ കേസ് സംബന്ധിച്ച് തനിക്ക് ഒരു വിവരവുമില്ലെന്ന് ബച്ചന് വ്യക്തമാക്കി. പനാമയില്‍ ഉണ്ടെന്ന് പറയുന്ന കമ്പനികളെ കുറിച്ച് ബച്ചന് ഒരു വിവരവുമില്ലെന്ന് അദ്ദേഹത്തിന്റെ പിആര്‍ഒ പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.
ഇന്ത്യന്‍ എക്സ്പ്രസ് പത്രം പുറത്തുവിട്ട സീ ബള്‍ക്ക് ഷിപ്പിങ് കമ്പനി, ലേഡി ഷിപ്പിങ് ലിമിറ്റ്ഡ്, ട്രഷര്‍ ഷിപ്പിങ് ലിമിറ്റ്ഡ്, ട്രാംപ് ഷിപ്പിങ് ലിമിറ്റ്ഡ് എന്നീ കമ്പനികളെ തനിക്ക് അറിയില്ലെന്നും ഈ കമ്പനികളില്‍ ഒന്നിന്റെ പോലും ഡയറക്ടര്‍ ബോര്‍ഡിലും താന്‍ അംഗമല്ലെന്നും ബച്ചന് വ്യക്തമാക്കി. കള്ളപ്പണവുമായി ബന്ധപ്പെട്ട് തന്റെ പേര് ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. [related]
Next Story
RELATED STORIES
മഹാരാഷ്ട്ര സ്വദേശിയെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു
4 May 2024 5:05 PM GMTകെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവം: മേയര്‍ ആര്യക്കും സച്ചിന്‍ദേവിനുമെതിരെ...
4 May 2024 4:52 PM GMTമലയാളികളടക്കം ജീവനക്കാരെ സ്വതന്ത്രരാക്കിയെന്ന് ഇറാൻ; വിട്ടയക്കാതെ...
4 May 2024 10:53 AM GMTവയനാട് നെയ്ക്കുപ്പയിൽ വീട്ടിലേക്കുള്ള വഴിയിൽ നിർത്തിയിട്ട കാറും...
4 May 2024 10:50 AM GMTഅരളിപ്പൂവിൽ വിഷാംശം ഉണ്ടെന്ന് റിപ്പോർട്ട് കിട്ടിയിട്ടില്ലെന്ന് ...
4 May 2024 10:46 AM GMTരോഹിത് വെമുല കേസ് ; പുനരന്വേഷണം നടത്തും
4 May 2024 10:44 AM GMT