കളമശ്ശേരി ബസ് കത്തിക്കല്‍; പ്രതി അനൂപ് ഡല്‍ഹിയില്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കളമശ്ശേരി ബസ് കത്തിക്കല്‍ കേസിലെ പ്രതി അനൂപിനെ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. അബൂദബിയില്‍ ജോലി ചെയ്തിരുന്ന അനൂപിനെ എന്‍ഐഎ ആവശ്യപ്രകാരം യുഎഇ സര്‍ക്കാര്‍ നാട്ടിലേക്കു കയറ്റി വിടുകയായിരുന്നു. കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടന കേസില്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ വെറുതെ വിടണമെന്നാവശ്യപ്പെട്ട് തമിഴ്‌നാടിന്റെ ബസ് കളമശ്ശേരിയില്‍ കത്തിച്ചെന്നാണ് കേസ്.
ബസ്സിനെ പിന്തുടര്‍ന്ന മൂന്നുപേരില്‍ ഒരാളായ അനൂപിന് ഗൂഢാലോചനയില്‍ പങ്കുണ്ടന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു.
2005 സപ്തംബര്‍ ഒമ്പതിന് രാത്രി ഒമ്പതരയോടെ എറണാകുളത്തു നിന്ന് തമിഴ്‌നാട്ടിലെ സേലത്തേക്ക് പോവുകയായിരുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ബസ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കത്തിക്കുകയായിരുന്നു.
തുടര്‍ന്ന് അനൂപ് ഗള്‍ഫിലേക്ക് രക്ഷപ്പെട്ടു. 2010ല്‍ എന്‍ഐഎ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തീവ്രവാദ സ്വഭാവമുള്ള കേസുകള്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്.
Next Story

RELATED STORIES

Share it