കലോല്‍സവത്തിന് താരങ്ങളെത്തും; മോഹന്‍ലാല്‍ മുതല്‍ നിവിന്‍പോളി വരേ
BY ajay G.A.G19 Jan 2016 4:52 AM GMT
ajay G.A.G19 Jan 2016 4:52 AM GMT
തിരുവനന്തപുരം: അരങ്ങിലെ താരപ്രതിഭകളെ കാണാനും മേളയ്ക്കു കൊഴുപ്പേകാനും അഭ്രപാളിയിലെ താരങ്ങളെത്തും. മലയാളത്തിന്റെ മഹാനടന് മോഹന്‍ലാല്‍ മുതല്‍ ന്യൂജനറേഷന് ഹീറോ നിവിന്‍പോളി വരെയാണ് കൗമാരമേളയുടെ ഭാഗമാവുക. ഉദ്ഘാടന ചടങ്ങിലും സമാപന ചടങ്ങിലും താരസാന്നിധ്യം ഉറപ്പാക്കുമെന്ന് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്. ഇന്നത്തെ ഉദ്ഘാടന ചടങ്ങില്‍ സിനിമാസംവിധായകന് ജയരാജ്, എം ജി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുക്കും. 25ന് സമാപന സമ്മേളനത്തില്‍ യുവതാരം നിവിന്‍ പോളിയും ഹാസ്യതാരം സുരാജ് വെഞ്ഞാറമൂടും സംബന്ധിക്കും. വിവിധ ദിവസങ്ങളില്‍ മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്മാന്, സുധീര്‍ കരമന ഉള്‍പ്പടെയുള്ള താരനിര കൗമാര മികവിനെ പ്രോല്സാഹിപ്പിക്കാനെത്തുമെന്ന് സംഘാടകര്‍ പ്രതീക്ഷിക്കുന്നു. ഇതിനുപുറമെ മുന്‍കാല കലോല്‍സവങ്ങളിലൂടെ പ്രശസ്തരായവരുടെ നീണ്ടനിരയും മേളയുടെ ഭാഗമാവും. കൊല്‍ക്കത്തയില്‍നിന്നുള്ള പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി സുസ്മിത ബാനര്‍ജി കഥക് നൃത്തവുമായി അനന്തപുരിയുടെ മനം കവരും. 22ന് ഗാന്ധിപാര്‍ക്കിലെ സാംസ്കാരികോല്സവത്തിലാണ് സുസ്മിത ബാനര്‍ജി കഥക് നൃത്തം അവതരിപ്പിക്കുക.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT