കലോത്സവ വേദിയിലും സിഡിക്കായി വിദ്യാര്‍ഥികള്‍ അലയുന്നു

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മത്സരാര്‍ത്ഥികള്‍ തങ്ങളുടെ പ്രകടനം പകര്‍ത്തിയ സിഡിക്കായി അലയുന്നു.
ഹൈക്കോടതിയുടെ ഉത്തരവുള്ളതിനാല്‍ സി ഡി നല്‍കാനാവില്ലെന്നാണ് അധിക്യതരുടെ വിശദീകരണം. ഇതോടെ ന്യത്ത സംഗീത പ്രകടനങ്ങള്‍ സിഡികളിലായി കിട്ടാതെ കുട്ടികള്‍ നിരാശരായി മടങ്ങുകയാണ്. പ്രകടനങ്ങള്‍ അനുമതിയില്ലാതെ പകര്‍ത്തി വില്‍പന നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് പ്രമുഖ ന്യത്താധിപകയും ചലച്ചിത്ര താരവുമായ അനുപമ മോഹനാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
അപ്പീല്‍ ആവശ്യത്തിന് വേണ്ടി സംഘാടകര്‍ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയും പിന്നീട് മത്സരാര്‍ത്ഥികളുടെ അനുമതിയില്ലാതെ വിവിധ ഏജന്റുമാര്‍ സിഡിയാക്കി വില്‍പന നടത്തുന്നുവെന്നുമാണ് ആരോപണം. ഇത് പകര്‍പ്പവകാശലംഘനമാണെന്നും അതിനാല്‍ സിഡി നല്‍കുന്നത് തടയണമെന്നും വാദമുയര്‍ന്നപ്പോള്‍ നിരാശരായത് മത്സരാര്‍ത്ഥികളായ കുട്ടികളാണ്. തങ്ങളുടെ പ്രകടനം കാണാന്‍ എന്ന് സാധിക്കുമെന്നറിയാതെ മത്സരാര്‍ത്ഥികള്‍ കുഴയുകയാണ്.
കോടതിയില്‍ കേസ് നിലനില്‍ക്കുന്നതിനാല്‍ ക്യത്യമായ മറുടപടി അധിക്യതര്‍ക്കും നല്‍കാനാവുന്നില്ല. ആ ആവശ്യവുമായി നിരവധി കുട്ടികളും രക്ഷാകര്‍ത്താക്കളും പബ്ലിസിറ്റി കണ്‍വീനറെ സമീപിക്കുന്നത്. എന്നാല്‍ കോടതിയില്‍ ഹരജി നിലനില്‍ക്കുന്ന കാര്യം ഉന്നയിച്ച് മടക്കിയയക്കുകയാണ്.
Next Story

RELATED STORIES

Share it