Dont Miss

കലാഭവന്‍ മണിയുടെ മരണം: ചതിയായിരുന്നുവെന്നതിന് തെളിവുമായി സഹോദരന്‍

കലാഭവന്‍ മണിയുടെ മരണം: ചതിയായിരുന്നുവെന്നതിന് തെളിവുമായി സഹോദരന്‍
X
mani

[related]കലാഭവന്‍ മണിയുടെ മരണം ചതിയായിരുന്നുവെന്ന വെളിപ്പെടുത്തലുമായി മണിയുടെ  സഹോദരന്‍ രാമകൃഷ്ണന്‍.
നടന്‍ ജാഫര്‍ ഇടുക്കിക്കെതിരെയാണ് രാമകൃഷ്ണന്‍ ഫെയ്‌സ്ബുക്കിലൂടെ തെളിവുകള്‍ പുറത്തുവിട്ടത്. ജാഫറിന്റെയും മണിയുടെ സുഹൃത്തുക്കളുടെയും ചിത്രങ്ങള്‍ പുറത്തുവിട്ടാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ജാഫറിനെ മണിയുടെ അടുത്ത സുഹൃത്തുക്കള്‍ ചേര്‍ന്ന് ഈ മാസം നാലിന് ആശുപത്രിയ്ക്ക് സമീപത്തുള്ള വീട്ടില്‍ വെച്ച് സല്‍ക്കരിക്കുന്ന ചിത്രങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.

ഇത് ചതിയായിരുന്നു എന്നതിന് ഇതില്‍ കൂടുതല്‍ എന്തു തെളിവു വേണമെന്ന് രാമകൃഷ്ണന്‍ ചോദിക്കുന്നു.

മണിയുടെ കൂടെ അവസാന ദിവസം പാഡിയിലെ ഔട്ട് ഹൗസില്‍ ഉണ്ടായിരുന്ന പീറ്റര്‍ അടക്കമുള്ളവരാണ് ചിത്രത്തിലുള്ളത്. 04/06/2016 എന്ന് ഫോട്ടോയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പുണ്യാളന്‍ ഹോംലി മീല്‍സ് എന്ന ഫെയ്‌സ് ബുക്ക് അക്കൗണ്ട്, Our spcl guest എന്ന കമന്റോടെ പോസ്റ്റ് ചെയ്ത പടങ്ങളാണ് രാമകൃഷ്ണന്‍ തെളിവായി ഉപയോഗിച്ചിരിക്കുന്നത്.



ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം താഴെ: -

Next Story

RELATED STORIES

Share it