Flash News

കലാഭവന്‍ മണിയുടെ മരണം; ക്രൈംബ്രാഞ്ച് അടിമാലി സന്ദര്‍ശിച്ചു

കലാഭവന്‍ മണിയുടെ മരണം; ക്രൈംബ്രാഞ്ച് അടിമാലി സന്ദര്‍ശിച്ചു
X
kalabhavanmani

അടിമാലി: നടന്‍ കലാഭവന്‍ മണിയുടെ മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം അടിമാലി, രാജാക്കാട്, ബൈസണ്‍വാലി എന്നിവിടങ്ങളില്‍ പരിശോധന നടത്തി. മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് മണി അടിമാലിയ്ക്കടുത്തുള്ള ഒരു ഹോം സ്റ്റേയില്‍ താമസിച്ചിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. വിവിധ വിഭാഗങ്ങളായി തിരിച്ച അന്വേഷണസംഘത്തിലെ സ്വത്തുവിവരങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരാണ് അടിമാലിയിലെത്തിയത്. രാജാക്കാട്ടും ബൈസണ്‍വാലിയിലും മണിയുടെ ഉടമസ്ഥതയിലുള്ളതെന്ന് കരുതപ്പെടുന്ന സ്ഥലത്ത് സംഘം തിരച്ചില്‍ നടത്തി.
Next Story

RELATED STORIES

Share it