കരിപ്പൂര്‍ വിമാനത്താവളം സംരക്ഷിക്കുക: എസ്ഡിപിഐ ബഹുജന മാര്‍ച്ചുകള്‍ താക്കീതായി

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള ഉദ്യോഗസ്ഥ-രാഷ്ട്രീയ-മാഫിയ കൂട്ടുകെട്ടിന്റെ നീക്കത്തിനെതിരേ എസ്ഡിപിഐ ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന മാര്‍ച്ചുകള്‍ താക്കീതായി.
ഹജ്ജ് വിമാനസര്‍വീസ് കരിപ്പൂരില്‍ നിന്നു തന്നെ തുടരുക, വലിയ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള അനുമതി പുനസ്ഥാപിക്കുക, സ്വകാര്യ ലോബിക്കു വേണ്ടി കരിപ്പൂരിനെ തകര്‍ക്കാന്‍ ശ്രമിക്കുന്ന രാഷ്ട്രീയ കങ്കാണിമാരെ തിരിച്ചറിയുക എന്നിവ ഉന്നയിച്ച് കരിപ്പൂര്‍ വിമാനത്താവളത്തിലേക്കും മലപ്പുറം കലക്ടറേറ്റിലേക്കും നടത്തിയ പ്രതിഷേധമാര്‍ച്ചാണ് കരിപ്പൂരിനെ സംരക്ഷിക്കാനുള്ള മലപ്പുറം ജനതയുടെ പ്രക്ഷോഭമായത്.
എസ്ഡിപിഐ നേതാക്കള്‍ക്കു പുറമെ ഇന്ത്യന്‍ സോഷ്യല്‍ ഫോറം, കേരള പ്രവാസി ഫോറം, വ്യാപാരി വ്യവസായി, പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ, എസ്ഡിടിയു, മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ നേതാക്കളും സമരക്കാരെ അഭിവാദ്യം ചെയ്തു. മലപ്പുറത്ത് പ്രതിഷേധ മാര്‍ച്ച് കലക്ടറേറ്റ് പടിക്കല്‍ പോലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധ സംഗമം എസ്ഡിപിഐ സംസ്ഥാന ഖജാഞ്ചി ജലീല്‍ നീലാമ്പ്ര ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി എ കെ അബ്ദുല്‍മജീദ്, ജില്ലാ വൈസ്പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ഹഖ്, പി ദാവൂദ്, അഡ്വ. സാദിഖ് നടുത്തൊടി, യൂസഫ് അലനല്ലൂര്‍, ജുബൈര്‍ കല്ലന്‍, സാദിഖ് ചെമ്മങ്കടവ്, ടി സിദ്ദീഖ്, ഹമീദ് മണലായ സംസാരിച്ചു.
സി ജി ഉണ്ണി, എ കെ സൈതലവി ഹാജി, ടി എം ഷൗക്കത്ത്, എം പി മുസ്തഫ, അഡ്വ. എ എ റഹീം, വി എം ഹംസ, പി ഹംസ നേതൃത്വം നല്‍കി. കൊണ്ടോട്ടിയില്‍ മലബാര്‍ ഡെവലപ്‌മെന്റ് കൗണ്‍സില്‍ ചെയര്‍മാന്‍ സി ഇ ചാക്കുണ്ണി എയര്‍പോര്‍ട്ട് മാര്‍ച്ച് ഫഌഗ് ഓഫ് ചെയ്തു. കൊളത്തൂര്‍ ജങ്ഷനില്‍ പോലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന പ്രതിഷേധസംഗമം എസ്ഡിപിഐ സംസ്ഥാന മുന്‍ വൈസ്പ്രസിഡന്റ് മൂവാറ്റുപുഴ അശ്‌റഫ് മൗലവി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം, കൊണ്ടോട്ടി മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ചുക്കാന്‍ ബിച്ചു, വി അബ്ദുല്‍ഹക്കീം, എസ്ഡിപിഐ ജില്ലാ ഭാരവാഹികളായ പൂവില്‍ ബഷീര്‍, കൃഷ്ണന്‍ എരഞ്ഞിക്കല്‍, ബാബുമണി കരുവാരക്കുണ്ട്, നൗഷാദ് മംഗലശ്ശേരി, പി പി റഫീഖ്, സലാം എറണാകുളം, കെ ബഷീര്‍, പി പി മന്‍സൂര്‍ സംസാരിച്ചു. പി ഹനീഫ ഹാജി, അരീക്കന്‍ ബീരാന്‍കുട്ടി, അഷ്‌റഫ് ഒളവട്ടൂര്‍, ഹക്കീം തച്ചണ്ണ, ഫൈസല്‍ ആനപ്ര നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it