കരിപ്പൂര്‍: മെല്ലെപ്പോക്ക് സമരം തുടരുന്നു
BY Sumeera SMR14 Dec 2015 3:28 AM GMT
Sumeera SMR14 Dec 2015 3:28 AM GMT
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഗ്രൗണ്ട് ഹാന്റ്ലിങ് തൊഴിലാളികളുടെ മെല്ലെപ്പോക്കു സമരത്തെ തുടര്‍ന്ന് ബാഗേജ് നീക്കം രണ്ടാം ദിവസവും നിലച്ചത് യാത്രക്കാരെ വലച്ചു. വിമാനത്താവളത്തിലെ ഗ്രൗണ്ട് ഹാന്റ്ലിങ് കരാര്‍ ഏറ്റെടുത്ത കുള്ളാര്‍ ഗ്രൂപ്പിന് കീഴിലെ തൊഴിലാളികളാണ് മാസവേതനം ലഭിക്കാത്തതില്‍ പ്രതിഷേധിച്ചു സമരം ചെയ്യുന്നത്. വിമാനത്തില്‍ നിന്ന് യാത്രക്കാരുടെ ബാഗേജുകള്‍ കസ്റ്റംസ് ഹാളിലെത്തിക്കുന്ന തൊഴിലാളികളാണ് സമരത്തിലുള്ളത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞിട്ടും യാത്രക്കാര്‍ക്ക് ബാഗേജ് ലഭിക്കാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ട ഗതികേടിലാണ്. വിമാനങ്ങള്‍ ഒന്നിച്ചെത്തുന്നതോടെ ടെര്‍മിനല്‍ യാത്രക്കാരെ കൊണ്ടു നിറയുകയാണ്. മാസത്തില്‍ ഏഴാം തിയ്യതി വേതനം ലഭിക്കാറുള്ള തൊഴിലാളികള്‍ക്ക് കരാര്‍ കമ്പനി ഇതുവരെ വേതനം നല്‍കിയിട്ടില്ലെന്ന് തൊഴിലാളികള്‍ പറയുന്നു.

Next Story
RELATED STORIES
അമേരിക്കയിൽ ഇലക്ട്രിക് കാർ മരത്തിലിടിച്ച് കത്തി മലയാളി കുടുംബത്തിലെ...
26 April 2024 7:59 PM GMTഎന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMT