കരസേനാ മുന്‍ മേധാവി ഒ പി മല്‍ഹോത്ര അന്തരിച്ചു

ഗുഡ്ഗാവ്: മുന്‍ കരസേനാ മേധാവി ഒ പി മല്‍ ഹോത്ര (93) അന്തരിച്ചു. 1978-81 കാലത്തായിരുന്നു അദ്ദേഹം കരസേനാ മേധാവിയായി സേവനമനുഷ്ഠിച്ചത്. 1981-84 കാലത്ത് ഇന്തോനീസ്യയില്‍ ഇന്ത്യയുടെ അംബാസഡറായിരുന്നു. ശ്രീനഗറില്‍ 1922 ആഗസ്ത് 6നാണ് മല്‍ഹോത്ര ജനിച്ചത്. 1962 ജൂണ്‍ മുതല്‍ മൂന്നുവര്‍ഷത്തിലേറെ അദ്ദേഹം മോസ്‌കോയിലെ ഇന്ത്യന്‍ എംബസിയില്‍ മിലിറ്ററി അറ്റാഷെയുമായിരുന്നു.
Next Story

RELATED STORIES

Share it