കമല സുരയ്യയുടെ ജീവിതം സിനിമയാവുന്നു

തിരുവനന്തപുരം: അന്തരിച്ച സാഹിത്യകാരി കമല സുരയ്യയുടെ ജീവിതം സിനിമയാവുന്നു. സിനിമ സംവിധാനം ചെയ്യുന്നത് കമലാണ്. കമലയായി അഭിനയിക്കുന്നത് ബോളിവുഡ് താരം വിദ്യാ ബാലന്‍. നടന്‍ പൃഥ്വിരാജും ശ്രദ്ധേയമായ വേഷം ചെയ്യുന്നു. ഷൂട്ടിങ് ഈ വര്‍ഷം അവസാനത്തോടെ തുടങ്ങും. കമല സുരയ്യയുടെ ജീവിതത്തിലെ മൂന്നു കാലഘട്ടങ്ങളാണ് സിനിമയില്‍ ചിത്രീകരിക്കുക. 15 വയസ്സു മുതലുള്ള ഘട്ടങ്ങളാണു ചിത്രത്തിലുണ്ടാവുക. വിദ്യയാണ് കമലയാവാന്‍ ഏറ്റവും യോജിച്ച നടിയെന്ന് സംവിധായകന്‍ കമല്‍ പറഞ്ഞു.
തന്റെ കവിതകള്‍ ആലപിക്കുന്നതിന് ജര്‍മനിയിലെ വിവിധ യൂനിവേഴ്‌സിറ്റികളിലേക്കും ഫ്രാങ്ക്ഫര്‍ട്ട് ബുക്ക്‌ഫെയര്‍ ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളിലേക്കും വിവിധ പുസ്തക മേളകളിലേക്കും സഞ്ചരിച്ചിരുന്ന കമല സുരയ്യയോളം അനുഭവ സമ്പത്തുള്ള എഴുത്തുകാരി മലയാളത്തില്‍ വേറെ ഉണ്ടായിട്ടില്ല. 1984ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന്റെ ചുരുക്കപ്പട്ടികയില്‍ അവര്‍ ഉള്‍പ്പെട്ടിരുന്നു. 2009 മെയ് 31ന് 75ാം വയസ്സില്‍ പൂനെയില്‍ വച്ചായിരുന്നു അവരുടെ അന്ത്യം.
പാലക്കാട് പുത്തൂര്‍ സ്വദേശിനിയായ വിദ്യാ ബാലന്‍ ദേശീയ ഫിലിം അവാര്‍ഡ് ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ നേടിയ താരമാണ്.
Next Story

RELATED STORIES

Share it