കനത്ത മഴ: ഉത്തര്‍പ്രദേശില്‍ 12 മരണം

ലഖ്‌നോ: കനത്ത കാറ്റിനൊപ്പമെത്തിയ പേമാരിയിലും മിന്നലിലും ഉത്തര്‍പ്രദേശില്‍ 12 പേര്‍ മരിച്ചു. കാണ്‍പൂരിലെ ബില്‍ഹോറില്‍ മതിലിടിഞ്ഞുവീണു രണ്ടു പേരും മോ ജില്ലയില്‍ ഒരാളുമാണ് മരിച്ചത്. കാറ്റില്‍ മരക്കൊമ്പ് പൊട്ടിവീണു വാരണാസിയിലെ ശിവപൂരില്‍ ഒരാള്‍ മരിച്ചു. രാംഗോണില്‍ കനത്ത മഴയെ തുടര്‍ന്ന് കുടില്‍ തകര്‍ന്നാണ് ഒരു സ്ത്രീ മരിച്ചത്. ഞായറാഴ്ച ഹാസന്‍ദീഹ് ഗ്രാമത്തില്‍ സ്‌കൂള്‍ കവാടം തകര്‍ന്നുവീണ് രണ്ടു കുട്ടികളും കനത്ത കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഫാറൂക്കാബാദില്‍ നാലുപേരും വൈദ്യുതി കമ്പി പൊട്ടിവീണ് ഒരാളുമാണ് മരിച്ചത്. 48 മണിക്കൂര്‍ കൂടി സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ കനത്ത മഴ തുടരുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Next Story

RELATED STORIES

Share it