Life Style

കണ്ണഞ്ചിപ്പിക്കുന്ന വിവിധ സര്‍വീസുകള്‍

കണ്ണഞ്ചിപ്പിക്കുന്ന വിവിധ സര്‍വീസുകള്‍
X
IPSരാജ്യത്തിന്റെ ഭരണസിരാ കേന്ദ്രങ്ങളില്‍ കയറി ഭരണ നിയന്ത്രണം നടത്താന്‍ താല്‍പ്പര്യമുള്ളവര്‍ ഒട്ടേറെയുണ്ട്. പക്ഷെ, വ്യക്തമായ അറിവോടെ ബോധപൂര്‍വം ശ്രമം നടത്തിയാല്‍ ആയാസത്തോടെ നമുക്ക് ആ ചവിട്ടുപടികള്‍ കയറാമെന്നതില്‍ തര്‍ക്കമില്ല. ഒട്ടും പ്രൗഢി കുറയാതെ നില നില്‍ക്കുന്ന ഒട്ടനവധി സര്‍വീസുകളുണ്ട്. അതിനെക്കുറിച്ച് നമുക്കു ചര്‍ച്ച ചെയ്യാം.

1.ഇന്ത്യന്‍ സിവില്‍ സര്‍വീസ്
യൂനിയന്‍ പബ്ലിക സര്‍വീസ് കമ്മീഷന്‍ നടത്തുന്ന ഏറ്റവും പ്രമുഖമായ  മല്‍സരപരീക്ഷയാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (IAS), ഇന്ത്യന്‍ പോലിസ് സര്‍വീസ്  (ഐ.പി.എസ്)ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (IFS), ഇന്ത്യന്‍ റവന്യുസര്‍വീസ് (IRS), ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസ് (IPS). ഇന്ത്യന്‍ റെയില്‍വെ ട്രാഫിക് സര്‍വീസ്, ഇന്ത്യന്‍ റെയില്‍വെ പേഴ്‌സനല്‍ സര്‍വീസ്, ലക്ഷദ്വീപ് സര്‍വീസ്, പോണ്ടിച്ചേരി സര്‍വീസ്, കസ്റ്റംസ് സര്‍വീസ്, തുടങ്ങിയ 27 സര്‍വീസുകള്‍ ഉള്‍പ്പെടുന്നതാണ് ഇന്ത്യന്‍ സിവില്‍ സര്‍വീസ്, യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍ അംഗീകരിക്കുന്ന ഏതെങ്കിലും യൂനിവേഴ്‌സിറ്റിയുടെ ഡിഗ്രിയാണ് (റഗുലര്‍,കറസ്‌പോണ്ടന്റ്,ഡിസ്റ്റന്‍സ്,ഓപ്പണ്‍,പോസ്റ്റല്‍ ഏതായാലും മതി) യോഗ്യത.

എസ്.സി/ എസ്.ടി കാര്‍ക്ക് അഞ്ചു വര്‍ഷവും ഒ.ബി.സിക്കാര്‍ക്ക് മൂന്നു വര്‍ഷവും ഇളവ് ലഭിക്കും. മൂന്നു ഘട്ടമായാണ് പരീക്ഷ. പ്രിലിമിനറി മെയ്ന്‍, ഇന്റര്‍വ്യൂ എന്നിവയിലൂടെയാണ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തുന്നത്.
200 മാര്‍ക്ക് വീതമുള്ള ജനറല്‍ സ്റ്റഡീസ്, ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് എന്നിവയാണ്  പ്രിലിമിനറി പരീക്ഷയ്ക്ക് ഉണ്ടാവുക. ഇതില്‍ നിന്നാണ് മെയ്ന്‍ പരീക്ഷയ്ക്ക് തിരഞ്ഞെടുക്കുക. അതില്‍ 2000 മാര്‍ക്കിന്റെ ഒന്‍പത് പേപ്പറുകളാണ്.ഉള്ളത്. 300 മാര്‍ക്ക് വീതമുള്ള ഇന്ത്യന്‍ ലാഗ്വേജ്, ഇംഗ്ലീഷ് എന്നീ പേപ്പറുകളും 200 മാര്‍ക്കിന്റെ എസ്സേ പേപ്പറും 300 മാര്‍ക്കിന്റെ ജനറല്‍ സ്റ്റഡീസിന്റെ രണ്ടു പേപ്പറുകളും 1200 മാര്‍ക്കിന്റെ രണ്ട് ഓപ്ഷണല്‍ സബ്ജക്റ്റില്‍ നിന്ന് നാല് പേപ്പറുകളും ഉണ്ടായിരിക്കും. 300 മാര്‍ക്കിന്റെ അഭിമുഖപരീക്ഷയും നടത്തും. എല്ലാ വര്‍ഷവും മെയ്, നവംബര്‍ മാസത്തില്‍ പരീക്ഷകള്‍ക്ക് നോട്ടിഫിക്കേഷന്‍ വരും.

2. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ്
അഗ്രികള്‍ച്ചര്‍, അഗ്രികള്‍ച്ചര്‍ എന്‍ജീനിയര്‍, ആനിമല്‍ ഹസ്ബന്ററി ആന്‍ഡ് വെറ്റിനറി, ബോട്ടണി, കെമിസ്ട്രി, കെമിക്കല്‍ സയന്‍സ്, കെമിക്കല്‍ എന്‍ജീനിയര്‍, സിവില്‍ എന്‍ജീനിയര്‍, ഫോറസ്ട്രി, ജിയോളജി, മാത്തമാറ്റിക്‌സ്, മെക്കാനിക്കല്‍ എന്‍ജീനിയറിങ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, സുവോളജി, എന്നീ ബിരുദമാണ് പരീക്ഷയുടെ യോഗ്യത.

ഇതിന്റെ ഒന്നാം ഘട്ടം ഇന്ത്യന്‍ സിവില്‍ സര്‍വീസിനൊപ്പമാണ് നടത്തുന്നത്. പ്രിലിമിനറി പാസായവരെ ഫോറസ്റ്റ് സര്‍വീസിന്റെ പ്രത്യേക പരീക്ഷയായ മെയിനിന്റെയും ഇന്റര്‍വ്യൂവിനും തിരഞ്ഞെടുക്കും. ജനറല്‍ വിഭാഗത്തിന് 32 വയസ് വരേയും ഒ.ബി.സി കാര്‍ക്ക് 35 ഉം പട്ടികജാതി-പട്ടിക വര്‍ഗക്കാര്‍ക്ക് 37 വയസ്സ് വരെയും പരീക്ഷയെഴുതാം.

3. ഇന്ത്യന്‍ എന്‍ജീനിയറിങ് സര്‍വീസ് എക്‌സാം
റെയില്‍വേ, വൈദ്യുതി, പ്രതിരോധം, റോഡ്‌സ്, പാലം, തുടങ്ങി കേന്ദ്ര വകുപ്പിലെ തന്ത്രപ്രധാന ടെക്‌നിക്കല്‍ മാനേജ്‌മെന്റ് തസ്തികകളിലെ നിയമനത്തിനായി യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്റെ മേല്‍നോട്ടത്തില്‍ നടത്തുന്ന പരീക്ഷയാണ് ഇന്ത്യന്‍ എന്‍ജീനിയറിങ് സര്‍വീസ് പരീക്ഷ. സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ്, വിഭാഗങ്ങളിലേക്കായി ഇതേ ബ്രാഞ്ച് കഴിഞ്ഞവര്‍ക്ക് എഴുതാവുന്നതാണ്.

ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് എഞ്ചിനീയറിങ്, സെന്‍ട്രല്‍ എന്‍ജിനീയറിങ് സര്‍വീസ്, ബോര്‍ഡര്‍ റോഡ്‌സ്, എന്‍ജീനിയറിങ് സര്‍വീസ്, ഇന്ത്യന്‍ നേവല്‍ ആര്‍മമെന്റ് സര്‍വീസ്, ഇന്ത്യന്‍ ഓര്‍ഡിനന്റ്‌സ് ഫാക്ടറി സര്‍വീസ് തുടങ്ങി 41 വിഭാഗങ്ങളിലേക്കാണ് ഇന്ത്യന്‍ എന്‍ജീനിയറിങ് സര്‍വീസ് എക്‌സാമിനേഷന്‍ നടത്തുന്നത്. വയര്‍ലസ് കമ്മ്യൂണിക്കേഷന്‍, ഇലക്ട്രോണിക്‌സ്, റേഡിയോ ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ എം.എസ്.സിയും അല്ലെങ്കില്‍ ബി.ഇ/ബി.ടെക് ബിരുദമോ യോഗ്യതയാണ്. 200 മാര്‍ക്കിന്റെ അഭിമുഖപരീക്ഷയും ഉണ്ടാകും

4. നാഷനല്‍ ഡിഫന്‍സ് അക്കാദമി പരീക്ഷ
രാജ്യത്തെ സായുധ സേനകളിലേക്കുള്ള ഓഫിസര്‍മാരെ വാര്‍ത്തെടുക്കുന്ന നാഷണല്‍ ഡിഫന്‍സ് അക്കാദമി, പൂനെയിലാണ് ക്യാംപസ്. യു.പി.എസ്.സി യുടെ മറ്റൊരു പരീക്ഷയാണ് ഇത്. യോഗ്യതാ പരീക്ഷയ്ക്ക് പുറമെ ജനറല്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്. ടീം സ്‌കില്‍, സൈക്കോളജിക്കല്‍ ടെസ്റ്റ് എന്നിവയുണ്ടാകും. ശേഷം വൈദ്യപരിശോധനയുമുണ്ട്. മൂന്നു വര്‍ഷത്തെ പരിശീലനത്തിന് ശേഷം കമ്മീഷന്‍സ് ഓഫിസര്‍മാരായിട്ടാണ് നിയമനം. ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, കംപ്യൂട്ടര്‍, ഭാഷയില്‍ ചരിത്രം, ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ജ്യോഗ്രഫി, എന്നിവയിലാണ് പരിശീലനം. പ്രധാനമായും നാല് വിഭാഗങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ്. ആര്‍മി, നേവി, നേവല്‍ അക്കാദമി, എന്‍ഫോഴ്‌സ് എന്നിവയാണിത്. ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് കാഡറ്റുകള്‍ക്ക് ഡിഗ്രി ലഭിക്കുക.
പ്ലസ്ടുവാണ് യോഗ്യത.പതിനാറര വയസിനും 19 വയസിനും ഇടയിലുള്ളവര്‍ക്ക് അപേക്ഷിക്കാം.

5. സ്‌പെഷ്യല്‍ ക്ലാസ് റെയില്‍വേ അപ്രന്റീസ് എക്‌സാം
നിരവധി അവസരങ്ങളുള്ള  ഇന്ത്യന്‍ റെയില്‍വേയില്‍ കയറാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഏറ്റവും എളുപ്പവഴിയാണ് സ്‌പെഷ്യല്‍ ക്ലാസ് റെയില്‍വെ അപ്രന്റീസ്. യു.പി.എസ്.സിയുടെ മേല്‍നോട്ടത്തില്‍ പരീക്ഷയും അഭിമുഖവുമാണ് നടത്തുക. സയന്‍സില്‍ പ്ലസ്ടുവോ, ബിരുദധാരികള്‍ക്കോ അപേക്ഷിക്കാം. ബിഹാറിലെ ജമല്‍പൂരിലുള്ള ഇന്ത്യന്‍ റെയില്‍വേസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെക്കാനിക്കല്‍ ആന്റ് ഇലക്ട്രിക്കല്‍ എന്‍ജീനിയറിങ് എന്ന സ്ഥാപനത്തിലാണ് കോഴ്‌സ് നടത്തുന്നത്.

6. ഇന്ത്യന്‍ ഇക്കണോമിക്‌സ് സര്‍വീസ്/ ഇന്ത്യന്‍ സ്റ്റാറ്റിക്‌സ്റ്റിക്കല്‍ സര്‍വീസ് എക്‌സാമിനേഷന്‍
സാമ്പത്തികാവസ്ഥ വിശകലനം ചെയ്ത് സര്‍ക്കാരിന് വേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുക എന്നതാണ് ഇക്കണോമിക്‌സ് സര്‍വീസ്. സാമ്പത്തിക നയ രൂപീകരണത്തിന് വേണ്ട വിവരങ്ങള്‍ ശേഖരിക്കുക എന്നതാണ് സ്റ്റാറ്റിസ്റ്റിക്‌സ് സര്‍വീസുകാരുടെ ചുമതലകള്‍.
പ്ലാനിങ് കമ്മീഷന്‍, പ്ലാനിങ് ബോര്‍ഡ്, വിവിധ കേന്ദ്ര മന്ത്രാലയങ്ങള്‍, സാമ്പിള്‍ സര്‍വേ തുടങ്ങിയവയുടെ ഓഫിസുകളിലാണ് ജോലികള്‍ ഉണ്ടാവുക. ഇക്കണോമിക്‌സ്/ അപ്ലൈഡ് ഇക്കണോമിക്‌സ്/ ഇക്കണോമെട്രിക്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദമാണ്. ഇക്കണോമിക്‌സ് സര്‍വീസിന് വേണ്ട യോഗ്യത. സ്റ്റാറ്റിസ്റ്റിക്‌സ്/ അപ്ലെഡ് സ്റ്റാറ്റിസ്റ്റിക്‌സ്/ മാത്തമാറ്റിക്കല്‍ സ്റ്റാറ്റിസ്റ്റിക്‌സ് തുടങ്ങിയവയില്‍ ഏതെങ്കിലുമൊന്നില്‍ ബിരുദാനന്തര ബിരുദമാണ് സ്റ്റാറ്റിസ്റ്റിക്കല്‍ സര്‍വീസിന്റെ യോഗ്യത. 21-30 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. 1000 മാര്‍ക്ക് വീതമുള്ള ആറ് പേപ്പറുകളാണ് ഇതിനുള്ളത്.

7.കമ്പയ്ന്‍ഡ് മെഡിക്കല്‍ സര്‍വീസ് എക്‌സാം
സര്‍ക്കാര്‍ വകുപ്പുകളിലെ മെഡിക്കല്‍ ഓഫിസര്‍ തസ്തികയിലെ നിയമനത്തിന് യു.പി.എസ്.സി വര്‍ഷം തോറും നടത്തുന്ന പരീക്ഷയാണ് കമ്പയ്ന്‍ഡ് മെഡിക്കല്‍ സര്‍വീസ് എക്‌സാം. റെയില്‍വേയില്‍ മെഡിക്കല്‍ മെഡിക്കല്‍ ഓഫിസര്‍, ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറി ഹെല്‍ത്ത് സര്‍വീസ്, കേന്ദ്ര ഹെല്‍ത്ത് സര്‍വീസ് എന്നിവിടങ്ങളിലേക്കാണ് നിയമനം. എം.ബി.ബി.എസാണ് അടിസ്ഥാന യോഗ്യത. 32 വയസ്സാണ് പ്രായപരിധി. 200 മാര്‍ക്ക് വീതമുള്ള പേപ്പറുകളും അഭിമുഖത്തിന് 400 മാര്‍ക്കുമാണ് ഉണ്ടാവുക.

8. സെന്‍ട്രല്‍ പോലിസ് ഫോഴ്‌സസ് എക്‌സാം

സെന്‍ട്രല്‍ ആംഡ് പോലിസ് ഫോഴ്‌സ്, ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ്, സെന്‍ട്രല്‍ റിസര്‍വ് പോലിസ് ഫോഴ്‌സ്, സെന്‍ട്രല്‍ ഇന്റസ്ട്രിയല്‍ സെക്യൂരിറ്റി ഫോര്‍ഴ്‌സസ്, ഇന്തോ-തിബത്തന്‍ ബോര്‍ഡര്‍ പോലിസ് തുടങ്ങിയ സേനകളിലേക്കുള്ള പ്രവേശനമാണ് സെന്‍ട്രല്‍ പോലിസ് ഫോഴ്‌സസ് എക്‌സാമിലൂടെ നടത്തുന്നത്. ബിരുദമാണ് അടിസ്ഥാന യോഗ്യത. 20- 25 വയസ്സാണ് പ്രായപരിധി
9.സെന്‍ട്രല്‍ പോലിസ് ഓര്‍ഗനൈസേഷന്‍ എസ്.ഐ എക്‌സാം
കേന്ദ്ര സായുധ സേനകളിലേക്കും ഡല്‍ഹി പോലിസിലും കേന്ദ്ര വ്യവസായ സുരക്ഷാസേനയിലും സബ് ഇന്‍സ്‌പെക്ടര്‍മാരെ നിയമിക്കുന്നതിനായി തിരഞ്ഞെടുപ്പ് നടത്തുന്നത് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനാണ് . ബിരുദമാണ് യോഗ്യത. സ്ത്രീകള്‍ക്കും അപേക്ഷിക്കാം.

10. ഡിവിഷണല്‍ അക്കൗണ്ട്‌സ്/ ഓഡിറ്റേഴ്‌സ്/ യു.ഡി.സി എക്‌സാം
കേന്ദ്ര മന്ത്രാലയങ്ങള്‍, ഇന്‍കം ടാക്‌സ്, സെന്‍ട്രല്‍ എക്‌സൈസ് ആന്‍ഡ് കസ്റ്റംസ്, തുടങ്ങിയവരുടെ ഓഫിസുകളിലേക്കാണ് നിയമനം. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനാണ് പരീക്ഷ നടത്തുക. ബിരുദമാണ് അടിസ്ഥാന യോഗ്യത. പ്രായപരിധി 25.

 11.കാംപയിന്‍ഡ് മെട്രിക് ലെവല്‍ എക്‌സാം
കേന്ദ്ര സര്‍വീസ് ക്ലാര്‍ക്, സ്റ്റേനോഗ്രാഫ്, ഡാറ്റാ എന്‍ട്രി ഓപറേറ്റര്‍, ലോവര്‍ ഡിവിഷണല്‍ ക്ലാര്‍ക്ക് തസ്തികയിലേക്കാണ് നിയമനം . പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. സ്റ്റാഫ് സെലക്ഷന്‍ കമ്മീഷനാണ് പരീക്ഷ നടത്തുക

12.ക്ലാര്‍ക്ക് ഗ്രേഡ് എക്‌സാം
കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഗ്രൂപ്പ് എക്‌സ് വിഭാഗത്തിലെ ഓഫിസുകളായ ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ്, റെയില്‍വെ ബോര്‍ഡ് സെക്രട്ടറിയേറ്റ്‌സ്, ക്ലറിക്കല്‍ സര്‍വീസ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് ക്ലിനിക്കല്‍ സര്‍വീസ്, പാര്‍ലമെന്ററി അഫയേഴ്‌സ് മിനിസ്ട്രി ഗ്രൂപ്പ് 7 ഓഫിസുകളായ കംട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫിസ് തുടങ്ങിയവയിലേക്കൊക്കെ വേണ്ടിയുള്ള ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്ക് തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ നടത്തുന്ന പരീക്ഷയാണിത്. മെട്രിക്കുലേഷന്‍ അഥവാ പത്താം ക്ലാസാണ് യോഗ്യത. 18-25 നും മധ്യേയാണ് പ്രായം.

ഒ പി മുഹമ്മദ് ഷഫീഖ്
Next Story

RELATED STORIES

Share it