Idukki local

കട്ടപ്പന സംസ്ഥാനത്തെ ആദ്യ ഒഡിഎഫ് മുനിസിപ്പാലിറ്റി

കട്ടപ്പന: പൊതുസ്ഥലത്തു മലമൂത്ര വിസര്‍ജന രഹിത സമ്പൂര്‍ണ്ണ ശൗചാലയ സൗകര്യമുള്ള കേരളത്തിലെ ആദ്യത്തെ മുനിസിപ്പാലിറ്റിയായി കട്ടപ്പന മുനിസിപ്പാലിറ്റിയെ പ്രഖ്യാപിച്ചു. ജില്ലാ ശുചിത്വമിഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, പൊതുജനങ്ങള്‍ എന്നിവരുടെ ശ്രമഫലമായാണ് കട്ടപ്പനയ്ക്കു ഈ അംഗീകാരം ലഭിച്ചത്. കട്ടപ്പന മുനിസിപ്പല്‍ ഓഫിസില്‍ ചേര്‍ന്ന പ്രത്യേക കമ്മറ്റിയില്‍ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ജോണി കുളംപള്ളിയാണ് കട്ടപ്പന മുനിസിപ്പാലിറ്റിയെ ഒ ഡി എഫായി പ്രഖ്യാപിച്ചത്.
രണ്ട് വര്‍ഷത്തെ പ്രയത്‌നത്തിന്റെ ഫലമായാണ് ഈ അംഗീകാരം .
സ്വച്ഛ്ഭാരത് മിഷന്റെ പ്രവര്‍ത്തനം തുടങ്ങുന്നതിനു മുന്‍പേതന്നെ ജില്ലാ ശുചിത്വമിഷന്‍ കട്ടപ്പന മുനിസിപ്പാലിറ്റിയിലുള്ള വീടുകളില്‍ ബോധവല്‍ക്കരണം നടത്തുകയും ശൗചാലയം ഇല്ലാത്ത വീടുകളില്‍ അവ നിര്‍മിച്ചു നല്‍കാന്‍ മുനിസിപ്പാലിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു.
കട്ടപ്പന ഗ്രാമ പഞ്ചായത്തിനെ മുനിസിപ്പാലിറ്റിയാക്കി മാറ്റുന്ന അവസരത്തില്‍ തന്നെ ജില്ലാ ശുചിത്വമിഷനുമായി കൂടിച്ചേര്‍ന്ന് കട്ടപ്പന സമ്പൂര്‍ണ ഒഡിഎഫ് ആക്കി മാറ്റാനുള്ള തീരുമാനം എടുത്തിരുന്നു.
ഗ്രാമീണ വികസന വിഭാഗം, കുടുംബശ്രീ, ആരോഗ്യ വിഭാഗം തുടങ്ങിയവര്‍ നടത്തിയ സര്‍വേയില്‍ 828 കുടുംബങ്ങള്‍ക്കു ശൗചാലയങ്ങള്‍ ഇല്ലെന്നു കണ്ടെത്തിയിരുന്നു.
ഓരോ ഭവനത്തിനും ശൗചാലയം നിര്‍മിച്ചു നല്‍കുന്ന സ്വച്ഛ്ഭാരത് മിഷന്റെ ഐഎച്ച്എച്ച്എല്‍ 2015-16 പദ്ധതിയുടെ കീഴില്‍ 650 കുടുംബങ്ങള്‍ക്കു സ്വച്ഛ്ഭാരത് മിഷന്‍ (ഗാമീണ്‍), 17 കുടുംബങ്ങള്‍ക്കു സ്വച്ഛ്ഭാരത് മിഷന്റെ നഗര പദ്ധതിയുടെ കീഴിലും ശൗചാലയങ്ങള്‍ നിര്‍മിച്ചു നല്‍കി.
ജില്ലാ ശുചിത്വമിഷന്‍ 10 ലക്ഷത്തോളം രൂപ ശൗചാലയ നിര്‍മാണങ്ങള്‍ക്കായി ചെലവഴിച്ചു. ഇതില്‍ അഞ്ച് ആദിവാസി കോളനികളും നാല് പട്ടിക വര്‍ഗ കോളനികളും ഉള്‍പ്പെടുമെന്നു ജില്ലാ ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ ലാസര്‍ എ പറഞ്ഞു.
മുനിസിപ്പല്‍ സെക്രട്ടറി പി വി ബിജു, ആരോഗ്യ സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ തോമസ് മൈക്കിള്‍, വി ഇ ഓ റീനാ മോള്‍ ചാക്കോ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it