ഓഹരിവിപണിയില്‍ വന്‍ വീഴ്ച

മുംബൈ: ഇന്ത്യന്‍ ഓഹരിവിപണി കഴിഞ്ഞ മൂന്നു മാസത്തിനിടെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തി. ആഗോളവിപണിയുമായി താരതമ്യം ചെയ്യുമ്പോള്‍ ചൈനീസ് സ്‌റ്റോക്ക് മാര്‍ക്കറ്റിലെ രണ്ടു ശതമാനം മൂല്യത്തകര്‍ച്ചയുടെ പ്രതികരണമാണ് ഇന്ത്യന്‍ വിപണിയെയും ബാധിച്ചത്. ചൈനീസ് വിപണിയിലുണ്ടായ തകര്‍ച്ച മൂലം ചൈന വ്യാപാരം കഴിഞ്ഞ ദിവസം രാവിലെ നിര്‍ത്തിവച്ചിരുന്നു. ഇതോടെയാണ് സെന്‍സെക്‌സ് 538 പോയിന്റ് താഴ്ന്നത്. യുവാന്റെ വിലയിടിവാണ് വിപണിയിലെ താഴ്ചയ്ക്കു കാരണമായി വിദഗ്ധര്‍ കണക്കാക്കുന്നത്.
Next Story

RELATED STORIES

Share it