wayanad local

ഓര്‍ക്കിഡ് കുടുംബത്തിലേക്ക് ഒരു അതിഥി കൂടി

കല്‍പ്പറ്റ: ലോക സസ്യസമ്പത്തിലേക്ക് വയനാടന്‍ ഭൂപ്രദേശത്ത് നിന്നും പുതുതായി ഒരു ഓര്‍ക്കിഡിനെക്കൂടി കണ്ടെത്തി.
ഓര്‍ക്കിഡുകളാല്‍ സമ്പല്‍സമൃദ്ധമായ പഞ്ചിമഘട്ട മലനിരകളിലെ വയനാട്ടില്‍ നിന്ന് ഇതുവരെ 180 ഓളം ഓര്‍ക്കിഡുകളെയാണ് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളത്.
നേരത്തെ സ്വീഡന്‍ഫെഡിനെല്ല വര്‍ഗത്തില്‍ രണ്ടിനത്തെ മാത്രമാണ് കേരളത്തില്‍ നിന്നു കണ്ടെത്തിയിരുന്നത്. എന്നാല്‍, ഈ കണ്ടെത്തലോടുകൂടി എണ്ണം മൂന്നായി. പുതുതായി കണ്ടെത്തിയ ഓര്‍ക്കിഡിന് സ്വീഡന്‍ ഫെഡിനെല്ല സലീമി എന്നാണറിയപ്പെടുക. സസ്യവര്‍ഗീകരണ മേഖലയിലെ കണ്ടെത്തലുകളിലുള്ള പ്രാവീണ്യവും ജൈവവൈവിധ്യ സംരക്ഷണ മേഖലയില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങളും നടത്തിവരുന്ന സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ സാങ്കേതിക വിഭാഗം ജീവനക്കാരനായ പി എം സലീം പിച്ചനോടുള്ള ആദരവ് മുന്‍നിര്‍ത്തിയാണ് നാമകരണം.
ഇതേപ്പറ്റിയുള്ള ആധികാരിക പഠന പ്രവര്‍ത്തനങ്ങള്‍ക്കായി എംജി യൂനിവേഴ്‌സിറ്റിയിലെ ഡോ. ജോസ് മാത്യു, കെഎഫ്ആര്‍ഐയിലെ ഡോ. ഋതിക്, ഡോ. ശ്രീകുമാര്‍, സെന്റ് ആല്‍ബര്‍ട്ട് കോളജിലെ ഡോ. കെ മധുസൂദനന്‍ നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it