Kollam Local

ഓണ്‍ലൈന്‍ തട്ടിപ്പ്: കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരന്റെ തുക തിരിച്ചുപിടിച്ചു

കൊല്ലം: ഫോണിലൂടെ എടിഎം രഹസ്യകോഡ് കൈക്കലാക്കി ഓണ്‍ലൈന്‍ മുഖേന തട്ടിയെടുത്ത തുക സൈബര്‍ പോലിസിന്റെ സഹായത്തോടെ ഉടമസ്ഥന്‍ തിരിച്ചുപിടിച്ചു. കൊല്ലത്തെ ഒരു കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരന്റെ 39000 രൂപയാണ് കൊല്ലം സിറ്റി പോലിസ് സൈബര്‍ സെല്ലിലെ ഉദ്യോഗസ്ഥരുടെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിച്ചത്. തട്ടിപ്പ് തിരിച്ചറിഞ്ഞ ജീനക്കാരന്‍ നടത്തിയ നീക്കങ്ങളും പണം തിരികെ ലഭിക്കുവാന്‍ സഹായകമായി. എസ്ബിഐ ഫ്രീഡം റിവാര്‍ഡ്‌സിനെ സംബന്ധിച്ച് ബാങ്ക് ഉദ്യോഗസ്ഥ എന്ന് ഫോണിലൂടെ സ്വയം പരിചയപ്പെടുത്തി ഒരു സ്ത്രീ ഇയാളെ വിളിച്ച് തന്ത്രപൂര്‍വ്വം വണ്‍ ടൈം പാസ് വേര്‍ഡ് കൈക്കലാക്കുകയായിരുന്നു.
അല്‍പ്പസമയത്തിനകം ഇയാളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും 39000 രൂപ ഓണ്‍ ലൈന്‍ പര്‍ച്ചേസിങ്ിലൂടെ നഷ്ടപ്പെട്ടതായി ഫോണില്‍ അറിയിപ്പ് വന്നപ്പോഴാണ് വഞ്ചിക്കപ്പെട്ട വിവരം മനസിലാക്കുന്നത്. തുടര്‍ന്ന് ഇയാള്‍ ബാങ്ക് അധികൃതരെ വിവരം ധരിപ്പിക്കുകയും ഈ-ബേ കസ്റ്റമര്‍ കെയറില്‍ ബന്ധപ്പെടുകയും അവരുടെ നിര്‍ദേശാനുസരണം സിറ്റി പോലിസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുകയുമായിരുന്നു.
സിറ്റി പോലിസ് കമ്മീഷണറുടെ നിര്‍ദേശാനുസരണം സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഈ-ബേ ക്ക് വിവരങ്ങള്‍ അടങ്ങിയ ഈമെയില്‍ അയച്ചു. ഇതേത്തുടര്‍ന്ന് തട്ടിപ്പ് ബോധ്യപ്പെട്ട കമ്പനി ഇടപാട് മരവിപ്പിക്കുകയും പോസ്റ്റല്‍ ജീവനക്കാരന്റെ നഷ്ടപ്പെട്ട തുക അയാളുടെ അക്കൗണ്ടില്‍ തിരിക നിക്ഷേപിക്കുകയും ചെയ്തു.
Next Story

RELATED STORIES

Share it