Flash News

ഓങ് സാന്‍ സൂചിയുടെ മുന്‍ ഡ്രൈവര്‍ മ്യാന്‍മറിന്റെ അടുത്ത പ്രസിഡന്റാകും

ഓങ് സാന്‍ സൂചിയുടെ മുന്‍ ഡ്രൈവര്‍ മ്യാന്‍മറിന്റെ അടുത്ത പ്രസിഡന്റാകും
X
[caption id="attachment_57198" align="alignnone" width="400"]ഹ്തിന്‍ ക്യ (ഇടത് അറ്റത്തു നില്‍ക്കുന്നത് ) ഹ്തിന്‍ ക്യ (ഇടത് അറ്റത്തു നില്‍ക്കുന്നത് )[/caption]

നേപ്യിഡോ:  മ്യാന്‍മറിന്റെ അടുത്ത പ്രസിഡന്റായി ഓങ്് സാന്‍ സൂചിയുടെ മുന്‍ ഡ്രൈവറും അടുത്ത സഹായിയുമായ ഹ്തിന്‍ ക്യയുടെ പേര് നാമനിര്‍ദശം ചെയ്തു. സൂചിയുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസിയാണ് ഹ്തിന്‍ ക്യയുടെ പേര് നിര്‍ദേശിച്ചിരിക്കുന്നത്. മക്കള്‍ മ്യാന്‍മര്‍ പൗരന്മാരെല്ലെന്ന കാരണത്താല്‍ നേരത്തെ സൂചിക്ക് പ്രസിഡന്റെ പദവിയിലിരിക്കാന്‍ അയോഗ്യത കല്‍പ്പിക്കപ്പെട്ടിരുന്നു.  2008ലെ പട്ടാള ഭരണകൂടം നടത്തിയ ഭരണഘടന ഭേദഗതിയിലൂടെയാണ് ഈ നിയമം കൊണ്ടുവന്നത്.
മ്യാന്‍മര്‍ പാര്‍ലമെന്റിലെ അധോസഭാ അംഗം ഖ്ന്‍ സാന്‍ ഹ്‌ലയിങ് ആണ് ഹ്തിന്‍ ക്യയുടെ പേര് നിര്‍ദേശിച്ചത്. പാര്‍ലമെന്റിന്റെ ഉപരിസഭയിലെ മറ്റൊരു അംഗവും ഹ്തിന്‍ ക്യയുടെ പേര് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പാര്‍ലമെന്റിന്റെ ഇരുസഭകളിലും നാഷണല്‍ ലീഗീന് ഭൂരിപക്ഷമുള്ളതിനാല്‍ 69കാരനായ ഹ്തിന്‍ ക്യ മ്യാന്‍മറിന്റെ അടുത്ത പ്രസിഡന്റ്ാവുമെന്ന് ഉറപ്പായി.
സ്‌കൂളില്‍ ഓങ്് സാന്‍ സൂചിയുടെ സഹപാഠിയായ ഹ്തിന്‍ ക്യ സൂചിയുടെ ചാരിറ്റി സ്ഥാപനത്തിന്റെ സഹായിയായി പ്രവര്‍ത്തികുകയാണ്.
Next Story

RELATED STORIES

Share it