ഒമാനില്‍ കൊല്ലപ്പെട്ട മണര്‍കാട് സ്വദേശിയുടെ സംസ്കാരം ഇന്ന്
BY Sumeera SMR20 Jun 2016 8:05 PM GMT
Sumeera SMR20 Jun 2016 8:05 PM GMT
കോട്ടയം: ഒമാനില്‍ കൊല്ലപ്പെട്ട പെട്രോള്‍ പമ്പ് മാനേജര്‍ മണര്‍കാട് സ്വദേശിയുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. അക്രമികളുടെ വെടിയേറ്റു മരിച്ച മണര്‍കാട് ചെറുവിലാകത്ത് ജോണ്‍ ഫിലിപ്പിന്റെ (ജോണിക്കുട്ടി-47) മൃതദേഹമാണ് ഇന്ന് ഉച്ചയക്ക് 12ഓടെ വീട്ടില്‍ എത്തിക്കുക.
മൃതദേഹം ഇന്നലെ രാവിലെ മസ്കറ്റിലെ സൈനിക ആശുപത്രിയില്‍ എംപാം ചെയ്ത് നാട്ടിലേക്ക് കൊണ്ടുപോരുന്നതിന് വിട്ടു കൊടുത്തു. വൈകീട്ട് ഏഴോടെ ഡല്‍ഹിക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ ന്യൂഡല്‍ഹിയില്‍ എത്തിച്ചു. അവിടെ നിന്നു രാവിലെ നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്ന മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങും. ഉച്ചയോടെ വീട്ടില്‍ എത്തിക്കുന്ന മൃതദേഹം 2.30ന് വീട്ടില്‍ സംസ്കാര ശുശ്രൂഷകള്‍ തുടങ്ങും. തുടര്‍ന്ന് മണര്‍കാട് സെന്റ് മേരീസ് കത്തീഡ്രലിലെ സെമിത്തേരിയില്‍ സംസ്കരിക്കും. ജോണ്‍ ഫിലിപ്പിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് ഒമാനികളെ അറസ്റ്റു ചെയ്തിരുന്നു.

Next Story
RELATED STORIES
ബ്ലാസ്റ്റേഴ്സില്‍ ഇവാന് വുകോമനോവിച്ച് യുഗം അവസാനിച്ചു
26 April 2024 2:53 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTസംസ്ഥാനത്ത് പലയിടത്തും വോട്ടിങ് മന്ദഗതിയിലെന്ന് ആക്ഷേപം; പോളിങ്...
26 April 2024 12:36 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT