Cricket

ഐ.സി.സി ടെസ്റ്റ് റാങ്കിങ് ; ഇന്ത്യയുടെ അശ്വിന്‍ ഒന്നാംറാങ്കില്‍

സിഡ്‌നി: ഐ.സി.സിയുടെ 2015 ലെ മികച്ച ടെസ്റ്റ് ബൗളര്‍മാരില്‍  ഇന്ത്യയുടെ ആര്‍ അശ്വിന്‍ ഒന്നാം റാങ്കിലെത്തി. ഇന്നാണ് പുതിയ റാങ്ക് ലിസ്റ്റ്  പ്രഖ്യാപിച്ചത്.  1973ന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ബൗളര്‍ ഈ നേട്ടം കൈവരിക്കുന്നത്. ബിഷന്‍ ബേദിയാണ് ഈ നേട്ടം കൈവരിച്ച ആദ്യ ഇന്ത്യക്കാരന്‍.2015ല്‍ അശ്വിന്‍ 62 വിക്കറ്റുകള്‍ നേടിയിരുന്നു.

അതിനിടെ കൈവളയ്ക്കാതെ ദൂസര ബൗള്‍ ചെയ്യാന്‍ കഴിയില്ലെന്ന് അശ്വിന്‍ ഒരു പാക് മാധ്യമത്തിനനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. താന്‍ ദൂസര എന്ന ബൗളിങ് സ്‌റ്റൈലില്‍ ഇതുവരെ പന്ത് എറിഞ്ഞിട്ടില്ല.നേരെ ദൂസര എറിയാനാവില്ല. കൈവളയ്ക്കാതെ ദൂസര എറിയാനാവില്ലെന്നും താരം പറഞ്ഞു.
റിവേഴ്‌സ് സ്വീപ്പില്‍ ബാറ്റ്‌സ്മാനെതിരേ താന്‍ ലെഗ് ബ്രേക്കിലാണ് ബൗള്‍ ചെയ്യാറുള്ളത്. ഗൂഗ്‌ളി, ഫഌപ്പര്‍ എന്നീ ബൗളിങ് സ്റ്റൈലുകളും താന്‍ ഇതുവരെ പരീക്ഷിച്ചു നോക്കിയിട്ടില്ല. ദൂസര ബൗളിങ് വിവാദത്തെ തുടര്‍ന്ന് നിരവധി താരങ്ങള്‍ക്ക് സസ്‌പെന്‍ഷന്‍  ലഭിച്ചിരുന്നു-ഓഫ്് സ്പിന്നര്‍ പറഞ്ഞു. ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കുന്നതില്‍ അശ്വിന്റെ പങ്ക് നിര്‍ണ്ണായകമായിരുന്നു.
Next Story

RELATED STORIES

Share it