ഐഎസ് ആക്രമണം: ഇറാഖില്‍ 47 സൈനികര്‍ കൊല്ലപ്പെട്ടു

ബഗ്ദാദ്: ഇറാഖിലെ നഗരമായ റമാദിയില്‍ ഐഎസിന്റെ ആക്രമണപരമ്പരയില്‍ 47 സൈനികര്‍ കൊല്ലപ്പെട്ടു. സാന്‍കുറ നഗരത്തിനടുത്തുള്ള ഖുതെനിയാ, സുവൈഹാ ഗ്രാമങ്ങളിലെ സൈനിക ആസ്ഥാനങ്ങളിലാണ് ആദ്യ ആക്രമണം.
ഇവിടെ 22 സൈനികര്‍ കൊല്ലപ്പെടുകയും 16 സുരക്ഷാജീവനക്കാര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. റമാദിക്കു വടക്കുപടിഞ്ഞാറുള്ള സഫിയ് റാ, അബു തെയ്ബാന്‍ ഗ്രാമങ്ങളില്‍ ഇന്നലെ ഉച്ചയോടെയാണ് രണ്ടാമത്തെ ആക്രമണമുണ്ടായത്.
ഇവിടെ 25 പേര്‍ മരിക്കുകയും 20ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇറാഖി സൈന്യം ഐഎസില്‍നിന്നു റമാദി പിടിച്ചെടുത്തതായി ഡിസംബര്‍ അവസാനത്തോടെ പ്രഖ്യാപിച്ചിരുന്നെങ്കിലും അടുത്തുള്ള നഗരങ്ങളില്‍ ആക്രമണം പതിവാണ്. അഞ്ചു ലക്ഷത്തോളം പേര്‍ അധിവസിക്കുന്ന അന്‍ബാര്‍ പ്രവിശ്യാ തലസ്ഥാനമായ റമാദി 2015ലാണ് ഐഎസ് പിടിച്ചെടുക്കുന്നത്.
Next Story

RELATED STORIES

Share it