ഐഎസ് അനുകൂലികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: ഇസ്‌ലാമിക് സ്റ്റേറ്റ്(ഐഎസ്) അനുഭാവികളുടെ പാസ്‌പോര്‍ട്ട് റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നടപടികള്‍ക്ക് കേന്ദ്രം തയ്യാറെടുക്കുന്നു. ഇതു സംബന്ധിച്ച നയരേഖയുടെ കരടിന് സര്‍ക്കാര്‍ രൂപം െകാടുത്തു. രാജ്യത്ത് നിരവധി പേര്‍ ഐഎസിനെ പിന്തുണയ്ക്കുന്നവരുണ്ടെന്ന ഇന്റലിജന്‍സ് ഏജന്‍സികളുടെ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഈ നടപടിയ്‌ക്കൊരുങ്ങുന്നത്. ഇതു സംബന്ധിച്ച് വിവിധ ഏജന്‍സികളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് നിര്‍ദേശങ്ങള്‍ തേടിയിട്ടുണ്ട്.
സോഷ്യല്‍ മീഡിയകളില്‍ ഐഎസിനെ പിന്തുണച്ചു പോസ്റ്റിടുന്നവരെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തിന് രൂപം നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. സൈബര്‍ലോകത്തെ ഇത്തരം നടപടികള്‍ തടയാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നുവെന്നാണ് പ്രധാനമന്ത്രിയുടെ ഓഫിസ് കരുതുന്നത്.
Next Story

RELATED STORIES

Share it