World

ഐഎസില്‍ നിന്ന് എണ്ണ വാങ്ങിയെന്ന ആരോപണം; റഷ്യ തെളിയിക്കണമെന്ന് ഉര്‍ദുഗാന്‍

ഇസ്താംബൂള്‍: തുര്‍ക്കി ഐഎസില്‍ നിന്ന് എണ്ണ വാങ്ങിയെന്ന ആരോപണം തെളിയിക്കാന്‍ റഷ്യക്കു സാധിച്ചാല്‍ താന്‍ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാണെന്നു തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍. കഴിഞ്ഞയാഴ്ച റഷ്യന്‍ യുദ്ധവിമാനം വ്യോമാതിര്‍ത്തി ലംഘിച്ചതിനെത്തുടര്‍ന്ന് തുര്‍ക്കി വെടിവച്ചിട്ടതിനു പിന്നാലെ, തുര്‍ക്കി ഐഎസില്‍ നിന്ന് എണ്ണ വാങ്ങിക്കുന്നു എന്നു റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിന്‍ ആരോപിച്ചിരുന്നു. തുര്‍ക്കി നേരത്തേ തന്നെ ആരോപണം നിഷേധിച്ചിരുന്നു.
തുര്‍ക്കി നിയമവിധേയമായ വഴികളിലൂടെയാണ് എണ്ണയും വാതകവും ഇറക്കുമതി ചെയ്യുന്നത്. രാജ്യം ഒരു തീവ്രവാദസംഘടനയുമായി അത്തരമൊരു ബന്ധം പുലര്‍ത്തുന്നതിനോളം തരംതാഴ്ന്നിട്ടില്ല.
എല്ലാവരും ഇതു മനസ്സിലാക്കേണ്ടതുണ്ട്. ഇക്കാര്യത്തില്‍ റഷ്യ വൈകാരികമാവരുതെന്നും ഉര്‍ദുഗാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it